ആദ്യ മത്സരത്തിൽ കേരള പോലീസ് വിജയിച്ചു.

പയ്യന്നൂർ:  ഇന്നത്തെ ആദ്യ മത്സരത്തിൽ (വനിതാ) കേരള പോലീസ്  വിജയിച്ചു.   സായി തലശ്ശേരിയെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക്  SAI  തലശ്ശേരിയെയാണ് പോലീസ് ടീം പരാജയപ്പെടുത്തിയത്.  ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ  ഒഎൻജിസി ഡറാഡൂൺ   ഇന്ത്യൻ നേവിയെ നേരിടും. മൂന്നാം മത്സരം ബി.പി.സി.എൽ കൊച്ചയും  ഇന്ത്യൻ ആർമിയും തമ്മിലാണ് സ്കോർ :- 25:14,21:25,22:25, 25:21,15:10

ONGC ക്ക് ജയം

പയ്യന്നൂർ: ടി ഗോവിന്ദൻ ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യാ ഇൻവിറ്റേഷൻ വോളിയുടെ നാലാം ദിവസത്തെ രണ്ടാം മത്സരത്തിൽ (പുരുഷ വിഭാഗം) ഒന്നിനെതിരെ 3 സെറ്റുകൾക്ക് IOB യെ പരാജയപ്പെടുത്തി ONGC ജേതാക്കളായി. സ്കോർ :- 21:25,25:23,25:22, 25:14  

നാലാം ദിനം ആദ്യമത്സരത്തിൽ കെ.എസ്.ഇ.ബി വനിതകൾക്ക് ജയം

പയ്യന്നൂർ: ടി ഗോവിന്ദൻ ട്രോഫിക്ക് വേണ്ടിയുള്ള  അഖിലേന്ത്യാ ഇൻവിറ്റേഷൻ വോളിയുടെ നാലാം ദിവസത്തെ ആദ്യ മത്സരത്തിൽ (വനിതാ)   പശ്ചിമ റെയിൽവേയെ പരാജയപ്പെടുത്തി കെ.എസ്.ഇ.ബി തിരുവനന്തപുരം  ജേതാക്കളായി   ഇരു ടീമുകളും ഈരണ്ടു സെറ്റുകൾ  വീതം ജയിച്ച മത്സരത്തിലെ നിർണ്ണായകമായ അഞ്ചാം സെറ്റ് നേടി കെ.എസ്.ഇ.ബി  ജയം നേടി.   .സ്കോർ :- 25:23 ; 25:10 ; 21:25 ; 20:25 ; 15:10

രണ്ടാം മത്സരത്തിൽ റെയിൽവേക്ക് വിജയം

പയ്യന്നൂർ : ടി ഗോവിന്ദൻ ട്രോഫിക്ക് വേണ്ടിയുള്ള സ്കൈ ഗോള്‍ഡ് അഖിലേന്ത്യാ ഇൻവിറ്റേഷൻ വോളിയിൽ അല്പം മുമ്പ് സമാപിച്ച ആവേശകരമായ രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യൻ റെയിൽവേ ടീം വിജയിച്ചു. ഏകപക്ഷീയമായ 3 സെറ്റുകൾക്ക് ഇന്ത്യൻ നേവിയെ ആണ് പരാജയപ്പെടുത്തിയത്. സ്കോർ : 25:18 ; 25:19 ; 25:21    

ഇന്നത്തെ ആദ്യ മത്സരത്തിൽ KSEBക്ക് വിജയം

പയ്യന്നൂർ: ടി.ഗോവിന്ദൻ ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യ ഇൻവിറ്റേഷൻ വോളിബോൾ ടൂർണ്ണമെന്റിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ (വനിത) SAI തലശേരിയെ KSEB തിരുവനന്തപുരം പരാജയപ്പെടുത്തി. 5 സെറ്റ് നീണ്ട ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു സീറ്റുകൾ നേടിയാണ് KSEB വിജയിച്ചത്. സ്കോർ :- 17:25 , 25:14 , 25:16 ,21:25 ,15:12    

ടി.ഗോവിന്ദൻ വോളി: ഇന്ത്യൻ റെയിൽവേക്ക്‌ വിജയം

പയ്യന്നൂർ: പയ്യന്നൂരിൽ നടക്കുന്ന ടി.ഗോവിന്ദൻ ട്രോഫി ആൾ ഇന്ത്യ ഇൻവിറ്റേഷൻ വോളി രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തിൽ ഐ.ഒ.ബി.ചെന്നെയും ഇന്ത്യൻ റെയിൽവേയും തമ്മിൽ ഏറ്റുമുട്ടി .ഏകപക്ഷീയമായ മൂന്നു സെറ്റുകൾക്ക് ഇന്ത്യൻ റെയിൽവേ ഐ ഒ.ബി യെ പരാജയപ്പെടുത്തി .. സ്കോർ .. 20:25, 24:26, 19:25 . എം.കെ.രാഘവൻ എം.പി മുഖ്യാതിഥി ആയിരുന്നു   രണ്ടാം മത്സരത്തിൽ ബി.പി.സി.എൽ കൊച്ചിൻ ഏകപക്ഷീയമായ മൂന്നു സെറ്റുകൾക്ക് എസ്. ആർ.എം. ചെന്നൈയെ പരാജയപ്പെടുത്തി ... സ്കോർ

Top