വിസ്മയക്ക് സ്വീകരണവും ലോഗോ പ്രകാശനവും

പയ്യന്നൂർ: പുതുതായി രൂപീകരിച്ച പയ്യന്നൂർ ഫുട്ബോൾ അക്കാദമിയുടെ ലോഗോ പ്രകാശനവും ഏഷ്യൻ ഗെയിംസ് 4x400 റിലേയിൽ സ്വർണ്ണ മെഡൽ നേടിയ മലയാളി താരം വിസ്മയക്കുള്ള സ്വീകരണവും പയ്യന്നൂർ ടോപ് ഫോം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വക്കറ്റ് ശശി വട്ടക്കൊവ്വൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഫുട്ബോൾ അക്കാദമി ചെയർമാൻ ടി.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു.പരിപാടിയിൽ ഫുട്ബോൾ അക്കാദമി ജോ. സെക്രട്ടറി സി.വി .ദിലീപ് സ്വാഗതം പറഞ്ഞു. ഫുട്ബോൾ അക്കാദമിയുടെ ലോഗോ

വേർപാട്: ഡോ. പി.ചാത്തുക്കുട്ടി നായർ

പയ്യന്നൂർ:മാടായി ആർട്സ് ആൻഡ് സയൻസ് കോളജ് റിട്ട. കായികവകുപ്പ് മേധാവിയും തിമിരി ഔവർ കോളജ് ഓഫ് അപ്ലൈഡ് സയൻസ് പ്രിൻസിപ്പലുമായ ഡോ. പി.ചാത്തുക്കുട്ടി നായർ (ഡോ. പി.സി.കുട്ടി– 59) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് ആലക്കാട് സമുദായ ശ്മശാനത്തിൽ. നാടൻകളികളെക്കുറിച്ച് ഗവേഷണ പ്രബന്ധം തയാറാക്കി ഡോക്ടറേറ്റ് ലഭിച്ചു. അത്‌ലറ്റിക്സ്, കബഡി ദേശീയ റഫറിയാണ്. കണ്ണൂർ ജില്ലാ അമച്വർ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി, കേരള അമച്വർ അത്‌ലറ്റിക് അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി

വനിതാ ഫൈനൽ പുരോഗമിക്കുന്നു

പയ്യന്നൂർ: അഖിലേന്ത്യാ ഇൻവിറ്റേഷൻ വോളി വനിതാ ഫൈനലിൽ കെ.എസ്.ഇ.ബി യും കേരളം പോലീസുമായുള്ള മത്സരം പുരോഗമിക്കുന്നു. ആദ്യ രണ്ടു സെറ്റുകൾ കെ.എസ്.ഇ ബി നേടി.

ഫൈനൽ നാളെ : ONGC – BPCL

പയ്യന്നൂർ : ടി. ഗോവിന്ദൻ ട്രോഫിക്ക് വേണ്ടിയുള്ള ഇൻവിറ്റേഷൻ വോളിബോൾ ടൂർണ്ണമെന്റിന്റെ ഫൈനലിൽ നാളെ ONGC ഡെറാഡൂൺ,  BPCL കൊച്ചിയെ നേരിടും. അല്പം മുമ്പ് സമാപിച്ച രണ്ടാം സെമിയിൽ ഇന്ത്യൻ റെയിൽവേയെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് BPCL ഫൈനലിൽ എത്തിയത്. ഇരു ടീമുകളും ഇഞ്ചോടിഞ്ചു പൊരുതിയ ആവേശകരമായ മത്സരത്തിൽ ഇന്ത്യൻ സീനിയർ, ജൂനിയർ ടീമുകളിലെ കളിക്കാരാൽ താരനിബിഢമായിരുന്നു ഇരു ടീമുകളും. ഇന്ത്യൻ ഇന്റർനാഷണൽ താരങ്ങളായ ടോം ജോസഫ്, കിഷോർ

രണ്ടാം സെമി തുടങ്ങി: BPCL Vs റെയിൽവേ

പയ്യന്നൂർ : ടി. ഗോവിന്ദൻ ട്രോഫിക്ക് വേണ്ടിയുള്ള ഇൻവിറ്റേഷൻ വോളിബോൾ ടൂർണ്ണമെന്റിൽ രണ്ടാം സെമി ഫൈനൽ തുടങ്ങി. ഇന്ത്യൻ ഇന്റർനാഷണൽ താരങ്ങളായ ടോം ജോസഫ്, കിഷോർ കുമാർ തുടങ്ങിയവർ അണിനിരക്കുന്ന BPCL കൊച്ചിയും കരൺ ചൗധരി , മനു ജോസഫ്, പ്രഭാകർ തുടങ്ങിയവർ അണിനിരക്കുന്ന ഇന്ത്യൻ റെയിൽവേ ടീമും തമ്മിലാണ് രണ്ടാം സെമി. ആദ്യ സെമിയിൽ ഇൻകം ടാക്സിനെ തോൽപിച്ച ONGC ഡെറാഡൂൺ ഫൈനലിൽ പ്രവേശിച്ചു

ONGC ഫൈനലിൽ

പയ്യന്നൂർ : ടി. ഗോവിന്ദൻ ട്രോഫിക്ക് വേണ്ടിയുള്ള ഇൻവിറ്റേഷൻ വോളിബോൾ ടൂർണ്ണമെന്റിൽ ONGC ഫൈനലിൽ. ഇന്ന് നടന്ന ആദ്യ സെമി ഫൈനലിൽ ഇൻകം ടാക്സ് ടീമിനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കാണ് ONGC തോൽപ്പിച്ചത്. സ്‌കോർ:23:25, 25:23, 25:18, 25:19  

ടി.ഗോവിന്ദൻ വോളി : ഇന്ന് സെമി ഫൈനൽ

പയ്യന്നൂർ ∙ ടി.ഗോവിന്ദൻ ട്രോഫി അഖിലേന്ത്യാ ഇൻ‌വിറ്റേഷൻ വോളി ടൂർണ്ണമെന്റിൽ ഇന്ന് മുതൽ സെമി ഫൈനലുകൾ. പുരുഷവിഭാഗത്തിൽ പൂൾ എയിൽ നിന്ന് ഒഎൻജിസി ഡെറാഡൂണും ഇന്ത്യൻ റെയിൽവേസും സെമിയിൽ കടന്നു. പൂൾ ബിയിൽ നിന്ന് ബിപിസിഎൽ കൊച്ചിനും ഇന്ത്യൻ ഇൻകം ടാക്സും സെമിയിലെത്തി. വനിതാ വിഭാഗത്തിൽ ലീഗ് റൗണ്ട് മത്സരങ്ങളിൽ നിന്ന് കൂടുതൽ പോയിന്റുകൾ നേടിയ കെഎസ്ഇബി തിരുവനന്തപുരവും കേരള പൊലീസ് തിരുവനന്തപുരവും ഫൈനലിൽ സ്ഥാനമുറപ്പിച്ചു. ഇന്ന് ആദ്യ സെമിയിൽ ഒഎൻജിസി,

ഇന്നത്തെ രണ്ടാം മത്സരത്തിൽ ONGC

പയ്യന്നൂർ: അഖിലേന്ത്യാ ഇൻവിറ്റേഷൻ വോളിയിൽ ഇന്നത്തെ  രണ്ടാം മത്സരത്തിൽ ഇന്ത്യൻ റെയിൽവേയെ  ഒന്നിനെതിരെ 3  സെറ്റുകൾക്ക് പരാജയപ്പെടുത്തി  ഒഎൻജിസി ജേതാക്കളായി.  സ്‌കോർ :  25 :17, 7:25, 18:25, 23:25

എസ്.ആർ എം യൂണിവേഴ്സിറ്റിക്കു വിജയം

പയ്യന്നൂർ : പയ്യന്നൂരിൽ നടക്കുന്ന അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ  എസ്.ആർ.എം. യൂണിവേഴ്സിറ്റി ഇന്ത്യൻ ആർമിയെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് എസ്.ആർ.എം വിജയിച്ചത്.

ആർമിയും തോറ്റു, നേവിയും തോറ്റു

പയ്യന്നൂർ: അഖിലേന്ത്യാ ഇൻവിറ്റേഷൻ വോളി പയ്യന്നൂർ അഞ്ചാം ദിവസത്തെ മൂന്നാമത്തെ മത്സരത്തിൽ ബി.പി.സി.എൽ കൊച്ചിൻ ഏക പക്ഷീയമായ മൂന്നു സെറ്റുകൾക്ക് ഇന്ത്യൻ ആർമി യെ പരാജയപ്പെടുത്തി .... (25 :16, 25: 19, 25: 23). രണ്ടാം മത്സരത്തിൽ ഏക പക്ഷീയമായ 3 സെറ്റുകൾക്ക് ഇന്ത്യൻ നേവിയെ പരാജയപ്പെടുത്തി ഒ.എൻ ജിസി ജേതാക്കളായി സ്കോർ ... 21:25, 16:25 ,26:28 ടൂർണമെന്റിൽ ഇന്നു മൂന്നു മത്സരങ്ങൾ നടക്കും. വനിതാ വിഭാഗത്തിൽ കെഎസ്ഇബിയും കേരള

Top