പയ്യന്നൂർ സ്വദേശി കണ്ണൂർ വിമാനത്താവളം സുരക്ഷാവിഭാഗം മേധാവി

കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷാവിഭാഗം മേധാവിയായി പയ്യന്നൂർ സ്വദേശി മണിയറ വേലായുധൻ ചുമതലയേറ്റു.മംഗളൂരു കെഐഒസിഎൽ സ്റ്റീൽ പ്ലാന്റിൽ അസിസ്റ്റന്റ് കമൻഡാന്റ് ആയിരുന്നു.32 വർഷമായി സിഐഎസ്എഫിൽ വിവിധ പദവികൾ വഹിക്കുന്ന ഇദ്ദേഹം മുംബൈ, തിരുവനന്തപുരം, തിരുച്ചിറപ്പള്ളി രാജ്യാന്തര വിമാനത്താവളങ്ങളിൽ സുരക്ഷാ വിഭാഗത്തിന്റെ ചുമതല നിർവഹിച്ചിട്ടുണ്ട്

PSV അബുദാബിക്ക് പുതിയ നേതൃത്വം

പയ്യന്നൂർ : പ്രവാസി പയ്യന്നൂർക്കാരുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു. യു . ദിനേഷ് ബാബു (പ്രസിഡന്റ്), കെ.കെ. ശ്രീവത്സൻ (ജനറൽ സെക്രട്ടറി), രാജേഷ് കോടൂർ ( ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സമിതി. പി.എസ്. മുത്തലീബ്, ജ്യോതിഷ് കുമാർ.പി (വൈസ് പ്രസിഡന്റ് ) രാജേഷ്‌. സി.കെ, രഞ്ജിത്ത് പൊതുവാൾ (ജോയിന്റ് സെക്രട്ടറി) രാജേഷ് പൊതുവാൾ, അബ്ദുൾ ഗഫൂർ, എം. അബ്ബാസ്,

കവ്വായി കായലിൽ കയാക്കിങ‌്

പയ്യന്നൂർ: പൊതുജന സമൂഹത്തെ ഒരു കുടക്കീഴിലാക്കാൻ ലക്ഷ്യമിട്ട് ജില്ലാ ഭരണകേന്ദ്രം പ്രഖ്യാപിച്ച സാഹസിക മാസം പരിപാടിയുടെ ഭാഗമായി കയാക്കിങ‌് പരിപാടി കവ്വായി കായലിൽ നടന്നു. ജില്ലാ കലക്ടർ മീർ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷനായി. പയ്യന്നൂർ നഗരസഭയുടെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് പരിപാടി സംഘടിപ്പിച്ചത്. കയാക്കിങ‌് അറിയാത്തവർക്കും കയാക്കിങ‌് കാണാനും ആസ്വദിക്കാനുമുള്ള അവസരമാണ് പരിപാടി സംഘടിപ്പിച്ചതിലൂടെ ലഭിച്ചത്. അറുപത് പേരാണ് കയാക്കിങ്ങിൽ

ജില്ലയിൽ 72 കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ

കണ്ണൂർ : ഇൻഫർമേഷൻ ടെക്നോളജി മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ 72 കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ സൗകര്യം. വൈഫൈ ഹോട്ട് സ്പോട്ടുകളുടെ പരിധിയിൽ പൊതുജനത്തിനു ദിവസവും 300 എംബി ഡേറ്റാ വരെ ഉപയോഗിക്കാനാകും. ഈ പരിധി കഴിഞ്ഞാൽ സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ റീച്ചാർജ് കൂപ്പൺ– വൗച്ചർ ഉപയോഗിച്ചു വൈ ഫൈ സേവനം തുടർന്നും ഉപയോഗിക്കാം. 300 എംബി ഡേറ്റാ കഴിഞ്ഞാലും സർക്കാർസേവനങ്ങൾ പരിധിയില്ലാതെ ലഭിക്കും. ഓരോ കേന്ദ്രത്തിലും രണ്ട് വൈഫൈ ആക്സസ് പോയിന്റുകളും

ടി.പി .എൻ കൈതപ്രം ഭാഷാ പുരസ്കാരം സമ്മാനിച്ചു

പയ്യന്നൂർ: ടി.പി. എൻ കൈതപ്രം സ്മൃതിരേഖയുടെ പ്രഥമ ടി പി എൻ കൈതപ്രം ഭാഷാ പുരസ്കാരം പ്രമുഖ രാഷ്ട്രഭാഷാ പ്രചാരകനും അദ്ധ്യാപകനുമായ കരയപ്പള്ളി ബാലൻ മാസ്റ്റർക്ക് സമ്മാനിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവും ഭാഷാ പണ്ഡിതനും പ്രചാരകനും വാഗ്മിയും ആയ ടി .പി .എൻ കൈതപ്രത്തിന്റെ സ്മരണക്കായി ഏർപ്പെടുത്തിയതാണ് പുരസ്‌കാരം . അരനൂറ്റാണ്ട് കാലമായി നടത്തുന്ന നിസ്വാർത്ഥമായ ഹിന്ദി ഭാഷാ പ്രചാരണത്തിനുള്ള അംഗീകാരമായാണ് ആയിരക്കണക്കിന് ശിഷ്യസമ്പത്തിനുടമയായ ബാലൻ മാസ്റ്റർക്കു പുരസ്‌കാരം

അഡ്വ: ശശി വട്ടക്കൊവ്വലിന് സ്വീകരണം നൽകി

അബുദാബി: നാടിന്റെ ഓരോ സ്പന്ദനവും സൂക്ഷ്മമായി നിരീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത് പ്രവാസി സമൂഹമാണെന്ന് പയ്യന്നൂർ നഗരസഭാ ചെയർമാൻ അഡ്വ: ശശി വട്ടക്കൊവ്വൽ പറഞ്ഞു. നാട്ടിലെ വാർഡ് സഭകളിൽ ഉയർന്നു വരുന്നതിനേക്കാൾ ഗൗരവമായിട്ടാണ് പ്രവാസികൾ നാട്ടിലെ പ്രശ്നങ്ങളെ സമീപിക്കുന്നതെന്ന് തന്റെ ഹ്രസ്വമായ സന്ദർശനത്തനിടയിൽ ബോധ്യമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പയ്യന്നൂർ സൗഹൃദ വേദി ദുബായ് ചാപ്റ്റർ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാനായി യു എ ഇ യിൽ എത്തിയ അദ്ദേഹത്തിന് സൗഹൃദ വേദി അബുദാബി

ശശി വട്ടക്കൊവ്വലിനു ദുബായില്‍ സ്വീകരണം

പയ്യന്നൂര്‍ സൌഹൃദ വേദി ദുബായ് ചാപ്റ്ററിന്റെ ക്ഷണം സ്വീകരിച്ച്   ദുബായിലെത്തിയ ബഹു. പയ്യന്നൂര്‍ നഗരസഭാ അദ്ധ്യക്ഷന്‍ ശ്രീ. ശശി വട്ടക്കൊവ്വലിനെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗഹൃദ വേദി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ഏപ്രില്‍ 27 നു വെള്ളിയാഴ്ച വൈകുന്നേരം 4:30 മുതല്‍ ഷാര്‍ജ വെസ്റ്റ് മിനിസ്റ്റര്‍ സ്കൂള്‍ ‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന 'പയ്യന്നൂര്‍ സൗഹൃദ സന്ധ്യ 2018' യില്‍ പങ്കെടുക്കാനാണ്  പയ്യന്നൂര്‍ നഗരസഭാ അദ്ധ്യക്ഷന്‍  ദുബായിലെത്തിയത് .   ചടങ്ങില്‍ പ്രവാസ ലോകത്ത് 25 വര്‍ഷങ്ങള്‍

പയ്യന്നൂരിൽ ഹൈടെക് കോടതി സമുച്ചയം വരുന്നു

പയ്യന്നൂർ: പയ്യന്നൂരിൽ ഹൈടെക്‌ കോടതി സമുച്ചയത്തിനു സർക്കാർ ഭരണാനുമതി ലഭിച്ചു. 14 കോടി ചെലവിൽ 5 നിലകളിലായാണ് കോടതി സമുച്ചയം നിർമ്മിക്കുന്നത് . ഒന്നാം നിലയിൽ മജിസ്ട്രേറ്റ് കോടതി. രണ്ടാം നിലയിൽ മുനിസീഫ് കോടതി. മൂന്നാം നിലയിൽ ഒരു ജില്ലാ കോടതി ലെവൽ കോർട്ട്‌ ഹാളും എ ജി പി ഓഫീസും . അഞ്ചാം നിലയിൽ കോൺഫറൻസ് ഹാൾ. 60 കാറുകൾക്കും 40 ഇരുചക്ര വാങ്ങന ങ്ങൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യം,

പയ്യന്നൂർ താലൂക്ക് ഉദ്‌ഘാടനം ചെയ്തു

പയ്യന്നൂർ: ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ പയ്യന്നൂർ താലൂക് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു. ബോയ്സ് ഹൈസ്‌കൂൾ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷം വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥി ആയി. പി.കെ.ശ്രീമതി എംപി, ടി.വി.രാജേഷ് എംഎൽഎ, തുടങ്ങിയവരും സംബന്ധിച്ചു. സി.കൃഷ്ണൻ എംഎൽഎ സ്വാഗതം പറഞ്ഞു. കലക്ടർ മിർ മുഹമ്മദ് അലി റിപ്പോർട്ട് അവതരിപ്പിച്ചു ചടങ്ങിൽ സബ് കലക്ടർ എസ്.ചന്ദ്രശേഖരൻ, നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ

ജനാർദ്ദനദാസിന് യാത്രയയപ്പ് നൽകി

അബുദാബി: മൂന്നര പതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജനാർദ്ദനദാസ് കുഞ്ഞിമംഗലത്തിന് പയ്യന്നൂർ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. പയ്യന്നൂർ ഡോട്ട് കോം, പയ്യന്നൂർ സൗഹൃദ വേദി, കേരള സോഷ്യൽ സെന്റർ തുടങ്ങി വിവിധ സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങളുടെ പ്രധാന പ്രവർത്തകനായ ജനാർദ്ദനദാസ് അബുദാബി പൊലീസിലെ ദീർഘകാല സേവനത്തിനു ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്. അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ സൗഹൃദ വേദി പ്രസിഡന്റ് സുരേഷ്

Top