റസിഡൻഷ്യൽ സ്കൂളിന് മന്ത്രി തറക്കല്ലിട്ടു

പെരിങ്ങോം : പട്ടികജാതി വികസന വകുപ്പ് പയ്യന്നൂർ മണ്ഡലത്തിലെ പെരിങ്ങോത്ത് അനുവദിച്ച മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ തറക്കല്ലിടൽ മന്ത്രി എ കെ ബാലൻ നിർവഹിച്ചു. സി കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ കെ ഷാജു പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി പി നൂറുദ്ദീൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ഉഷ

പെരിങ്ങോം മോഡൽ റസിഡൻഷ്യൽ സ്കൂള്‍ ശിലാസ്ഥാപനം നാളെ

പയ്യന്നൂർ : പയ്യന്നൂർ മണ്ഡലത്തിൽ പുതുതായി അനുവദിച്ച മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ ശിലാസ്ഥാപനം സെപ്തംബർ 16 ഞായറാഴ്‌ച ഉച്ചയ്ക്ക് 12 മണിക്ക് പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഏ.കെ ബാലൻ നിർവഹിക്കും. സി . കൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിക്കും കാസർഗോഡ്. എം.പി .പി.കരുണാകരൻ മുഖ്യാതിഥിയാകും. പെരിങ്ങോം ഗവ:കോളേജിന് സമീപത്ത് പത്ത് ഏക്കർ സ്ഥലത്ത് 14 കോടി 70 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. പട്ടികജാതി പട്ടികവർഗ്ഗ

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് സമാപിച്ചു

പയ്യന്നൂർ : പയ്യന്നൂർ ജേസീസിന്റെ ആഭിമുഖ്യത്തിൽ രണ്ട് മാസക്കാലമായി നടത്തി വരുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് സമാപിച്ചു. സമാപന പരിപാടി ജേസീസ് മുൻ പ്രസിഡണ്ട് ബി.സജിത്ത് ലാൽ ഉൽഘാടനം ചെയ്തു.ജേസീസ് പ്രസിഡണ്ട് പ്രമോദ് പുത്തലത്ത് അദ്യക്ഷത വഹിച്ചു.കെ.വിനോദ് , മനു കൃഷ്ണൻ, വിനോദ് പ്രദീപ് ബാബു, റുക്നുദ്ദീൻ, തുടങ്ങിയവർ പ്രസംഗിച്ചു ജേസീസിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ പരിശീലകൻ ഹരീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.

പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഘടകം ‍ അക്കാദമിക്ക് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യ്തു

പയ്യന്നൂര്‍ : പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഷാര്‍ജ ഘടകം ‍ സംഘടിപ്പിച്ച അക്കാദമിക്ക് എക്സലന്‍സ് അവാര്‍ഡ് വിതരണ ചടങ്ങ് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ‍ പി എസ് വി ദുബായ് ജനറല്‍സെക്രട്ടറി ഗിരീഷ്‌ ടി കെ സ്വാഗതം പറഞ്ഞു. പി എസ് വി പയ്യന്നൂര്‍ ഘടകത്തിന്റെ കണ്‍വീനര്‍ സുധാകരന്‍ ഇ വി

വനിതാ പൂരക്കളി അരങ്ങേറ്റം ഇന്ന് വൈകുന്നേരം

പയ്യന്നൂർ: പുരുഷന്മാരായുടെ കുത്തകയായിരുന്ന പൂരക്കളി കല രംഗത്തേക്ക് വനിതകളും. പൂരക്കളിയിൽ പരിശീലനം നേടിയ 34 വനിതകൾ ഷേണായ് സ്‌ക്വയറിൽ നടക്കുന്ന പരിപാടിയിൽ അരങ്ങേറ്റം കുറിക്കും. കാറമേൽ റെഡ് സ്റ്റാർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രമോദ് അപ്യാൽ ആണ് പരിശീലനം നൽകിയത്. 45 മിനുട്ട് ദൈർഘ്യമുള്ള കളികളാണ് അവതരിപ്പിക്കുക. വൈകുന്നേരം അഞ്ചു മണിക്ക് സി. കൃഷ്ണൻ എം.എൽ.എ അരങ്ങേറ്റം ഉദ്‌ഘാടനം ചെയ്യും. ഒരുക്കങ്ങൾ പൂർത്തിയായതായി കെ.വി.ബാലൻ, എൻ.എം.ദിലീപ് കുമാർ, കെ.പി.വിനോദ് കുമാർ, ഇ.ബിജു,

കെ.പി. കുഞ്ഞിരാമ പൊതുവാൾ ഫൗണ്ടേഷൻ ഉദ്‌ഘാടനം

പയ്യന്നൂർ ∙ സ്വാതന്ത്ര്യസമര സേനാനി, ഗാന്ധിയൻ, സഹകാരി, എഴുത്തുകാരൻ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകൻ എന്നീ നിലകളിൽ പ്രശസ്തി നേടിയ കെ.പി.കുഞ്ഞിരാമ പൊതുവാളുടെ സ്മരണയ്ക്കായി അന്നൂരിൽ രൂപീകരിക്കുന്ന കെ.പി. കുഞ്ഞിരാമ പൊതുവാൾ ഫൗണ്ടേഷന്റെ ഉദ്‌ഘാടനം ഓഗസ്റ്റ് 13 നു നടക്കും. വൈകുന്നേരം നാല് മണിക്ക് അന്നൂർ വില്ലേജ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് കോൺഗ്രസ് നേതാവ് കെ. സുധാകരൻ ഫൗണ്ടേഷൻ ഉദ്‌ഘാടനം നിർവ്വഹിക്കും. കെ.യു വിജയകുമാർ അധ്യക്ഷനാകും. നഗര സഭ

വേർപാട്: എം.രാഘവൻ മാസ്റ്റർ

പയ്യന്നൂർ: എം രാഘവൻ മാസ്റ്റർ അന്തരിച്ചു. കേളോത്ത് സെൻട്രൽ UP സ്കൂൾ പ്രധാനാദ്ധ്യാപകനായിരുന്നു. പ്രമുഖ അധ്യാപക സംഘടനയായ KAPTU വിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. സർവീസ് പെൻഷനേഴ്‌സ് യൂണിയൻ, യോഗി സർവീസ് സൊസൈറ്റി, സർവോദയ മണ്ഡലം, മദ്യ നിരോധന സമിതി തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ചിരുന്നു. പരേതയായ പ്രസന്നകുമാരി (റിട്ട. അദ്ധ്യാപിക കേളോത്ത് സെൻട്രൽ യു.പി. സ്‌കൂൾ) യാണ് ഭാര്യ. മക്കൾ: ശിവദാസൻ (സംസ്ഥാന സഹകരണ ബാങ്ക്

പയ്യന്നൂർ സ്വദേശി കണ്ണൂർ വിമാനത്താവളം സുരക്ഷാവിഭാഗം മേധാവി

കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷാവിഭാഗം മേധാവിയായി പയ്യന്നൂർ സ്വദേശി മണിയറ വേലായുധൻ ചുമതലയേറ്റു.മംഗളൂരു കെഐഒസിഎൽ സ്റ്റീൽ പ്ലാന്റിൽ അസിസ്റ്റന്റ് കമൻഡാന്റ് ആയിരുന്നു.32 വർഷമായി സിഐഎസ്എഫിൽ വിവിധ പദവികൾ വഹിക്കുന്ന ഇദ്ദേഹം മുംബൈ, തിരുവനന്തപുരം, തിരുച്ചിറപ്പള്ളി രാജ്യാന്തര വിമാനത്താവളങ്ങളിൽ സുരക്ഷാ വിഭാഗത്തിന്റെ ചുമതല നിർവഹിച്ചിട്ടുണ്ട്

അബുദാബിയിൽ വേനലവധി ക്യാമ്പുകൾക്കു നേതൃത്വം നൽകി പയ്യന്നൂർക്കാർ

അബുദാബി: അബുദാബിയിലെ പ്രമുഖ മലയാളി സംഘടനകളായ കേരള സോഷ്യൽ സെന്ററും അബുദാബി മലയാളി സമാജവും സംഘടിപ്പിക്കുന്ന വേനൽ ക്യാമ്പുകൾക്കു നേതൃത്വം നൽകുന്നത്‌ രണ്ടു പയ്യന്നൂർക്കാർ. കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന വേനൽ തുമ്പികൾ എന്ന പേരിലുള്ള ക്യാമ്പിന് നേതൃത്വം നൽകുന്നത് സുനിൽ കുന്നരു ആണ്. കഴിഞ്ഞ വർഷങ്ങളിലും ഈ ക്യാമ്പിന് നേതൃത്വം നൽകിയത് അദ്ദേഹം തന്നെ ആയിരുന്നു. അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന വേനൽ മഴ എന്ന പേരിലുള്ള വേനലവധി

സി.കെ.രാമചന്ദ്രൻ ബലിദാന ദിനം ആചരിച്ചു.

പയ്യന്നൂർ : സി.കെ.രാമചന്ദ്രൻ ബലിദാന ദിനം പയ്യന്നൂരിൽ ആചരിച്ചു. ആർഎസ്എസ് സംസ്ഥാന കാര്യവാഹക് പി.ഗോപാലൻകുട്ടി ഉദ്ഘാടനം ചെയ്തു. ആർഎസ്എസ് ജില്ലാ സംഘ് ചാലക് കെ.പി.നാരായണൻ അധ്യക്ഷത വഹിച്ചു. ആർഎസ്എസ് നേതാക്കളായ കെ.രാമചന്ദ്രൻ, എം.തമ്പാൻ, പി.രാജേഷ് കുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, സംസ്ഥാന കോഓർഡിനേറ്റർ കെ.രഞ്ജിത്ത്, കെ.ബി.പ്രജിൽ, ഒ.രാകേഷ് എന്നിവർ പ്രസംഗിച്ചു.

Top