പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പയ്യന്നൂർ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രം സന്ദർശിച്ചു

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പയ്യന്നൂർ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രം സന്ദർശിച്ചു

ഗവ.താലൂക്ക് ആശുപത്രിയിൽ ശീതീകരിച്ച കുട്ടികളുടെ വാര്‍ഡ്‌

ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലെ കുട്ടികള്‍ക്ക് ഇനി മുതല്‍ നവീകരിച്ച എസി വാര്‍ഡില്‍ കിടക്കാം. ആശുപത്രിയിലെ പ്രധാന ബ്‌ളോക്കിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ വാര്‍ഡില്‍ 20 കിടക്കകളാണ് ഉള്ളത്.12 വയസുവരെയുള്ള കുട്ടികള്‍ക്കാണ് കിടത്തി ചികിത്സ നല്കുന്നത് പൂര്‍ണമായും ശിശു സൗഹൃദമാണ് കുട്ടികളുടെ വാര്‍ഡ്.പക്ഷികളും മൃഗങ്ങളും ആലേഖനം ചെയ്ത ചുമരുകളും കളിക്കോപ്പുകളും കുട്ടികള്‍ക്ക് ഒരുക്കിയിട്ടുണ്ട്. സിറിഞ്ചും കാനുലയും ഇനി കുട്ടികളെ കരയിക്കില്ലെന്ന് ചുരുക്കം. ഏപ്രില്‍ മെയ് മാസങ്ങളില്‍ വാര്‍ഡിലുണ്ടാകുന്ന് അസഹ്യമായ ചൂട് പരിഗണിച്ചാണ്

പെരുമാൾ പുരം: പ്രകാശനം ശനിയാഴ്ച ഷാർജ ബുക്ക് ഫെയറിൽ

ദുബായ്: ടി. സി.വി. സതീശന്റെ പെരുമാൾപുരം എന്ന നോവലിന്റെ പ്രകാശനം നവംബർ പത്ത് ശനിയാഴ്ച വൈകുന്നേരം അഞ്ചരക്ക് നടക്കും. ലോകത്തിലെ തന്നെ വലിയ പുസ്തക പ്രദർശനങ്ങളിലൊന്നായ ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫെയറിന്റെ വേദിയിലാണ് പ്രകാശനം ചെയ്യുന്നത്. ബുക്ക് ഫെയറിന്റെ സംഘാടകരിൽ പ്രമുഖനും പയ്യന്നൂർ സ്വദേശിയുമായ മോഹൻ കുമാറാണ് പ്രകാശനം നിർവ്വഹിക്കുന്നത്. റേഡിയോ ഏഷ്യാ പ്രോഗ്രാം ഡയറക്ടർ രമേശ് പയ്യന്നൂർ ആദ്യ പ്രതി ഏറ്റുവാങ്ങും. എ.വി.അനിൽ കുമാർ പുസ്തകം പരിചയപ്പെടുത്തും. ഷാർജ

ദുരിതാശ്വാസ നിധി : മയൂരനൃത്തവുമായി പ്രേംനാഥ‌്

പയ്യന്നൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് തുക കണ്ടെത്താൻ മയൂര നർത്തകനും കഥകളി നടനുമായ ടി എം പ്രേംനാഥിന്റെ മയൂരനൃത്തം ശ്രദ്ധേയമായി. പയ്യന്നൂർ സെന്റ‌് മേരീസ‌് സ‌്കൂൾ പരിസരത്ത‌് എസ‌്ഐ കെ വിനോദ‌്കുമാർ ഫ്ലാഗ‌് ഓഫ‌് ചെയ‌്തു. ചെറുതാഴത്തെ കയരളം ചന്ദ്രന്റെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ മയൂരനൃത്തം പെരുമ്പയിൽ സമാപിച്ചു. പൊയ‌്ക്കാലിൽ രണ്ടുമണിക്കൂറോളം നടത്തിയ നൃത്തത്തിലൂടെ 53,450 രൂപ ശേഖരിച്ചു. തുക പയ്യന്നൂർ നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വലിന‌് കൈമാറി. വടക്കൻ

നഗരസഭയുടെ വാതകശ്മശാനത്തിന്റെ നിർമാണം തുടങ്ങി

പയ്യന്നൂർ: നഗരസഭയുടെ വാതകശ്മശാനത്തിന്റെ നിർമാണം മൂരിക്കൊവ്വലിൽ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനംചെയ്തു. വൈസ് ചെയർപേഴ്‌സൺ കെ.പി.ജ്യോതി അധ്യക്ഷം വഹിച്ചു. വിവിധ കൗൺസിലർമാരും പങ്കെടുത്തു. 35 ലക്ഷം രൂപ മുതൽമുടക്കിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള ശ്മശാനം നിർമിക്കുന്നത്. സർക്കാർ അംഗീകൃത ഏജൻസിയായ സിൽക്കിനാണ് നിർമാണച്ചുമതല  

പുറത്തെരുവത്ത് പെരുങ്കളിയാട്ടം: കളിയാട്ടം ഏൽപ്പിക്കൽ ചടങ്ങ് നടന്നു

കുഞ്ഞിമംഗലം: പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിനു ശേഷം ഡിസംബർ 23 മുതൽ 26 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ കളിയാട്ടം ഏൽപ്പിക്കൽ ചടങ്ങ് നടന്നു. തമ്പുരാട്ടിയുടെ പന്തൽ മംഗലം നടക്കുന്ന ചെലവിലേക്ക് കളിയാട്ട നടത്തിപ്പുകാരായ കോയ്മമാർക്ക് മൂലഭണ്ഡാരം ഏൽപ്പിക്കുന്ന ചടങ്ങാണ് കളിയാട്ടം ഏൽപ്പിക്കൽ. ക്ഷേത്രം അടിയന്തിരത്തിൽ തിരുനടയിൽ അരങ്ങിലിറങ്ങി തിരുവായുധം ഏന്തിനിൽക്കുന്ന തമ്പുരാട്ടിയുടെ പ്രതിപുരുഷന്റെ കൈകളിലേക്ക് അന്തിത്തിരിയൻ മൂലഭണ്ഡാരം നൽകി. തുടർന്ന് തമ്പുരാട്ടി ക്ഷേത്രം കോയ്മമാരെ ദേവസാന്നിധ്യത്തിൽ താൻ

നവകേരളം കെട്ടിപടുക്കാൻ യുവത്വത്തിന്റെ ഇടപെടൽ മാതൃകാപരം

പയ്യന്നൂർ: ഏതൊരു പ്രതിസന്ധി ഘട്ടത്തിലും ആർജ്ജവത്തോടു കൂടി ഇടപെടുന്ന യുവത്വം കേരളത്തിന് കരുത്തും മാതൃകയുമാണെന്ന് പി.കെ ശ്രീമതി ടീച്ചർ എം.പി പറഞ്ഞു. യുവാക്കളെ കോർത്തിണക്കി സാമൂഹ്യ പ്രവർത്തനത്തിൽ പയ്യന്നൂർ ജേസീസ് നടത്തുന്ന പ്രവർത്തനങ്ങളെ എം പി പ്രശംസിച്ചു . പയ്യന്നൂർ ജേസീസ് കുടുംബ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീമതി ടീച്ചർ. ജേസീസ് പ്രസിഡണ്ട് പ്രമോദ് പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു.സി.എ പരീക്ഷയിൽ കണ്ണൂർ റിജിയനിൽ ഒന്നാം റാങ്ക് നേടിയ ജോസ്

ആർ.നാരായണ പൊതുവാളെ അനുസ്മരിച്ചു

പയ്യന്നൂർ : സ്വാതന്ത്ര്യ സമര സേനാനിയും സി.എം പി പയ്യന്നൂർ ഏരിയാ സിക്രട്ടറിയുമായിരുന്ന ആർ .നാരായണ പൊതുവാളിന്റെ പത്താം ചരമവാർഷിക ദിനം സി.എം.പി പയ്യന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്യത്തിൽ ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.  സി.എം.പി പയ്യന്നൂർ ഏരിയാ സിക്രട്ടറി ബി.സജിത്ത് ലാൽ അനുസ്മരണ പ്രഭാഷണം നടത്തി. പി. രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു.കെ.വി ദാമോദരൻ വി.പി ശശിധരൻ പി. രജനി, കെ.വി ലക്ഷ്മി എന്നിവർ പ്രസംഗിച്ചു

വിസ്മയക്ക് സ്വീകരണവും ലോഗോ പ്രകാശനവും

പയ്യന്നൂർ: പുതുതായി രൂപീകരിച്ച പയ്യന്നൂർ ഫുട്ബോൾ അക്കാദമിയുടെ ലോഗോ പ്രകാശനവും ഏഷ്യൻ ഗെയിംസ് 4x400 റിലേയിൽ സ്വർണ്ണ മെഡൽ നേടിയ മലയാളി താരം വിസ്മയക്കുള്ള സ്വീകരണവും പയ്യന്നൂർ ടോപ് ഫോം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വക്കറ്റ് ശശി വട്ടക്കൊവ്വൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഫുട്ബോൾ അക്കാദമി ചെയർമാൻ ടി.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു.പരിപാടിയിൽ ഫുട്ബോൾ അക്കാദമി ജോ. സെക്രട്ടറി സി.വി .ദിലീപ് സ്വാഗതം പറഞ്ഞു. ഫുട്ബോൾ അക്കാദമിയുടെ ലോഗോ

Top