ശശി വട്ടക്കൊവ്വലിനു ദുബായില്‍ സ്വീകരണം

പയ്യന്നൂര്‍ സൌഹൃദ വേദി ദുബായ് ചാപ്റ്ററിന്റെ ക്ഷണം സ്വീകരിച്ച്   ദുബായിലെത്തിയ ബഹു. പയ്യന്നൂര്‍ നഗരസഭാ അദ്ധ്യക്ഷന്‍ ശ്രീ. ശശി വട്ടക്കൊവ്വലിനെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗഹൃദ വേദി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ഏപ്രില്‍ 27 നു വെള്ളിയാഴ്ച വൈകുന്നേരം 4:30 മുതല്‍ ഷാര്‍ജ വെസ്റ്റ് മിനിസ്റ്റര്‍ സ്കൂള്‍ ‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന 'പയ്യന്നൂര്‍ സൗഹൃദ സന്ധ്യ 2018' യില്‍ പങ്കെടുക്കാനാണ്  പയ്യന്നൂര്‍ നഗരസഭാ അദ്ധ്യക്ഷന്‍  ദുബായിലെത്തിയത് .   ചടങ്ങില്‍ പ്രവാസ ലോകത്ത് 25 വര്‍ഷങ്ങള്‍

അഡ്വ: ശശി വട്ടക്കൊവ്വലിന് അബുദാബിയിൽ സ്വീകരണം

അബുദാബി: യു എ ഇ യിൽ സന്ദർശനത്തിനെത്തുന്ന പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ: ശശി വട്ടക്കൊവ്വലിന്ന് പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ സ്വീകരണം നൽകുന്നു. ഏപ്രിൽ 28 രാത്രി 7 മണിക്ക്‌ അബുദാബി ഇന്ത്യൻ ഇസ്ലാമിക്ക്‌ സെന്ററിൽ വെച്ചാണ്‌ സ്വീകരണ പരിപാടി. ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഉസ്മാൻ കരപ്പാത്ത്, ഇന്ത്യ സോഷ്യൽ സെന്റർ മാനേജിങ് കമ്മിറ്റിയിൽ സാഹിത്യ വിഭാഗം സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ബി.

ദുബായില്‍ പയ്യന്നൂര്‍ സൗഹൃദ സന്ധ്യ

'പയ്യന്നൂര്‍ സൗഹൃദ സന്ധ്യ 2018' ഏപ്രില്‍ 27 നു വെള്ളിയാഴ്ച വൈകുന്നേരം 4:30 മുതല്‍ ഷാര്‍ജ വെസ്റ്റ് മിനിസ്റ്റര്‍ സ്കൂള്‍ ‍ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിക്കുന്നു. മുഖ്യാതിഥിയായി ബഹു. പയ്യന്നൂര്‍ നഗരസഭാ അദ്ധ്യക്ഷന്‍ ശ്രീ. ശശി വട്ടക്കൊവ്വല്‍ പങ്കെടുക്കുന്നു. നാടന്‍ പാട്ടുകള്‍ , ഗാനമേള , നൃത്ത നൃത്ത്യങ്ങള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നു. ചടങ്ങില്‍ പ്രവാസ ലോകത്ത് 25 വര്‍ഷങ്ങള്‍ പിന്നിട്ട അംഗങ്ങളെ ആദരിക്കുന്നു. ഈ കലാ സന്ധ്യയിലേക്ക് ഏവര്‍ക്കും സ്വാഗതം. പ്രവേശനം

ദമ്മാമില്‍ സൌഹൃദോല്‍സവം സംഘടിപ്പിച്ചു.

ദമ്മാം: പയ്യന്നൂർ സൗഹൃദ വേദിദമ്മാംചാപ്റ്ററിന്റെ നാലാമത് വാർഷികാഘോഷം 'സൗഹൃതോത്സവം' ഏപ്രിൽ13 ന് ദമ്മാമിലെ ബദർ അൽറാബി ഓഡിറ്റേറിയത്തിൽ വെച്ച് നടന്നു കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ പ്രാസംഗികൻ Adv.പി. പി. ആന്റണി അവറുകൾ ഉൽഘാടകനായ ചടങ്ങിൽ “പ്രവാസജീവിതം ആശങ്കയും പ്രതീക്ഷയും” 'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ചടങ്ങിന് സൗഹൃദ വേദി പ്രസിഡന്റ് സുരേന്ദ്രൻ കെ.പി അദ്ധ്യക്ഷത വഹിച്ചു. സൗഹൃദവേദിയുടെ കലാകാരന്മാർ ഒരുക്കിയ ഗാനങ്ങൾ,നൃത്തം,ഫ്ലവർസ് TV കോമഡി ഉത്സവ്‌ ഫെയിം കുളിർ സമീർ & ജിലേഷ്‌ ടീം അവതരിപ്പിച്ച മിമിക്സ് എന്നിവ ഒന്നിനൊന്ന് മികച്ചുനിന്നു. ഉത്ഘാടന ചടങ്ങിൽ 2017വർഷത്തിലെ SSLC ,+2 പരീക്ഷയിൽ

സൗഹൃദോത്സവം 2018

ദമ്മാം : പയ്യന്നൂർ സൗഹൃദ വേദിയുടെ ആഗോള കൂട്ടായ്മയുടെ ഭാഗമായ പയ്യന്നൂർ സൗഹൃദ വേദി ദമ്മാം ചാപ്റ്ററിന്റെ *നാലാം വാർഷികാഘോഷം "സൗഹൃദോത്സവം 2018" ഈ വരുന്ന *ഏപ്രിൽ 13 (13.04.2018), വെള്ളിയാഴ്ച 5.00 pm ദമ്മാമിൽ ബദർ അൽറാബി ഓഡിറ്റോറിയത്തിൽ വെച്ച്‌ നടത്തുന്നു, ഏവർക്കും സ്വാഗതം.. ആഘോഷപരിപാടിയിൽ വിവിധ കലാപ്രകടനങ്ങൾ,പായസ മൽസരം തുടങ്ങിയവ അരങ്ങേറും കൂടാതെ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ വാഗ്മി Adv.പി.പി.ആന്റണി ഉത്ഘാടകൻ ആകാനാകുന്ന ചടങ്ങിൽ "പ്രവാസ ജീവിതം ആശങ്കയും പ്രതീക്ഷയും"

ജനാർദ്ദനദാസിന് യാത്രയയപ്പ് നൽകി

അബുദാബി: മൂന്നര പതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജനാർദ്ദനദാസ് കുഞ്ഞിമംഗലത്തിന് പയ്യന്നൂർ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. പയ്യന്നൂർ ഡോട്ട് കോം, പയ്യന്നൂർ സൗഹൃദ വേദി, കേരള സോഷ്യൽ സെന്റർ തുടങ്ങി വിവിധ സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങളുടെ പ്രധാന പ്രവർത്തകനായ ജനാർദ്ദനദാസ് അബുദാബി പൊലീസിലെ ദീർഘകാല സേവനത്തിനു ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്. അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ സൗഹൃദ വേദി പ്രസിഡന്റ് സുരേഷ്

ജനാർദ്ദന ദാസിന് യാത്രയയപ്പ് ഫിബ്ര: 17 ശനിയാഴ്ച

അബുദാബി: മൂന്നര പതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പയ്യന്നൂർ സൗഹൃദ വേദിയുടെ സ്ഥാപക നേതാവായ ജനാർദ്ദനദാസ് കുഞ്ഞിമംഗലത്തിനു സൗഹൃദ വേദി കുടുംബം യാത്രയയപ്പു നൽകുന്നു. ഫിബ്രവരി 17 ശനിയാഴ്ച രാത്രി ഏഴ് മണിക്ക് അബുദാബി ഇന്ത്യ സോഷ്യൽ സെന്റററിലാണ് പരിപാടി. പയ്യന്നൂരിന്റെ പെരുമ ലോകശ്രദ്ധയിൽ കൊണ്ടുവരാനും ലോകമെമ്പാടുമുള്ള പയ്യന്നൂർക്കാരെ ഒരു കുടക്കീഴിൽ കൊണ്ടുവരാനായി രണ്ടായിരാമാണ്ടിൽ ആരംഭിച്ച പയ്യന്നൂർ ഡോട്ട് കോം വെബ്‌സൈറ്റിന്റെ സാരഥികളിൽ പ്രധാനിയാണ് ദാസ്. പയ്യന്നൂർ

ചിത്രൻ കുഞ്ഞിമംഗലത്തിന് സ്വീകരണം നൽകി

അബുദാബി: പ്രശസ്ത ശില്പി ചിത്രൻ കുഞ്ഞിമംഗലത്തിന് പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ സ്വീകരണം നൽകി. പ്രസിഡന്റ് സുരേഷ് പയ്യന്നൂർ അധ്യക്ഷം വഹിച്ചു. ടി.പി. ഗംഗാധരൻ, വി.ടി.വി. ദാമോദരൻ, ജനാർദ്ദനദാസ് കുഞ്ഞിമംഗലം, ബി. ജ്യോതിലാൽ, കെ. അജിത് കുമാർ , മധു എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി പി.എസ്. മുത്തലിബ് സ്വാഗതവും ട്രഷറർ ജ്യോതിഷ് കുമാർ പി നന്ദിയും പറഞ്ഞു. അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയുടെ

വേർപാട്: എസ്.പി. അബ്ദു ഹാജി

പയ്യന്നുർ : പെരുമ്പയിലെ പഴയകാല വ്യാപാരിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന എസ്.പി അബ്ദു ഹാജി  (90) അന്തരിച്ചു.  കുറേക്കാലമായി രോഗ ശയ്യയിൽ ആയിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.  ഖബറടക്കം ഇന്ന് ഉച്ചക്ക് ജുമാ നമസ്‍കാരത്തിനു ശേഷം പെരുമ്പ ജുമാ മസ്ജിദ് കബർ സ്ഥാനിൽ നടക്കും. പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ മുൻ പ്രസിഡണ്ടും കെ.എം.സി.സി അബുദാബിയുടെ പ്രമുഖ നേതാവുമായ വി.കെ. ഷാഫി മകനാണ്.  

വേർപാട്: അബ്​ദുല്‍ ഖാദര്‍

ഷാര്‍ജ: തൃക്കരിപ്പൂര്‍ കെ.പി.എം. ഹൗസിലെ അബ്​ദുല്‍ ഖാദര്‍ (58) ഷാര്‍ജയില്‍ നിര്യാതനായി. 27 വര്‍ഷമായി ഷാര്‍ജ മനാഫ്​ ട്രേഡിങ്​ എസ്​റ്റാബ്ലിഷ്​മെൻറ്സിൽ ജോലി ചെയ്​തുവരികയായിരുന്നു. ഇന്ന്​ പുലര്‍ച്ചെ ഷാര്‍ജ കുവൈത്ത്​ ഹോസ്​പിറ്റലില്‍ ഹൃദയാഘാതം മൂലമായിരുന്നു മരണം. ഭാര്യ: സാബിറ. മക്കള്‍: നവാല്‍ മുഹമ്മദ്​, ഫാത്വിമ റിദ, ആയിഷ റിഫ. സഹോദരങ്ങള്‍: സലാഹുദ്ദീന്‍, മറിയുമ്മ, ബിഫാത്വിമ. ഖബറടക്കം ഷാര്‍ജ ഖബര്‍സ്​ഥാനില്‍. പയ്യന്നൂർ സൗഹൃദ വേദി ദുബായ് ഘടകം അംഗമാണ്.  

Top