എം. അബ്ദുൽ സലാം ISC ജനറൽ സെക്രട്ടറി

അബുദാബി: പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ സംഘടനകളിൽ പ്രമുഖമായ അബുദാബി ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിന്റെ ജനറൽ സെക്രട്ടറി ആയി എം. അബ്ദുൽ സലാം തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം നേടിയ ISC യുടെ ഭരണസമിതിയിലേക്കു ഇന്നലെ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിലാണ് സലാം വിജയം നേടിയത്. ഇത് നാലാം തവണയാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് എത്തുന്നത്. പയ്യന്നൂർ പെരുമ്പ സ്വദേശിയായ അബ്ദുൽ സലാം അബുദാബി ജല- വൈദ്യുതി

PSV അബുദാബി കുടുംബ സംഗമം – ഒപ്പരം 2017

അബുദാബി: പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്റർ ഒപ്പരം 2017 - കുടുംബ സംഗമം സംഘടിപ്പിച്ചു. അബുദാബി മുറൂര്‍ റോഡിലെ സാഫ്രണ്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കമ്പവലി ഉൾപ്പെടയുള്ള വിവിധ കായിക-വിനോദ മത്സരങ്ങള്‍ അരങ്ങേറി. പ്രസിഡണ്ട് സുരേഷ് പയ്യന്നൂര്‍ ഉദ്‌ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുത്തലീബ് സ്വാഗതവും ട്രഷറര്‍ ജ്യോതിഷ് കുമാര്‍ നന്ദിയും പറഞ്ഞു. കെ.കെ. ശ്രീവത്സൻ, രാജേഷ് കോടൂർ, ദിനേശ് ബാബു,

എ.എം. ഹസ്സന് സ്വീകരണം നൽകി

അബുദാബി: അബുദാബിയിൽ സന്ദർശനത്തിനെത്തിയ മുതിർന്ന പത്ര പ്രവർത്തകനും മലയാള മനോരമ കുവൈറ്റ് ലേഖകനും സാംസ്കാരിക പ്രവർത്തകനുമായ എ.എം ഹസ്സന് പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ സ്വീകരണം നല്കി. അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ സുരേഷ് പയ്യന്നൂർ അധ്യക്ഷം വഹിച്ചു. വി.ടി.വി. ദാമോദരൻ, ബി ജ്യോതിലാൽ, കെ.കെ. ശ്രീവത്സൻ, ജനാർദ്ദനദാസ്‌ കുഞ്ഞിമംഗലം.ദേവദാസ്, വി.കെ. ഷാഫി. മധു, രാജേഷ് കോടൂർ ,ദിലീപ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി

റിയാദില്‍ പി എസ് വി സൗഹൃദ സന്ധ്യ ഏപ്രില്‍ 7 ന്

  റിയാദ് : പയ്യന്നൂർ സൗഹൃദ വേദി റിയാദ് ചാപ്റ്ററിന്റെ ഏഴാം വാർഷികവും , കെ എസ് രാജൻ പുരസ്‌ക്കാര വിതരണവും ഈ വരുന്ന ഏപ്രിൽ മാസം ഏഴാം തീയ്യതി ( 7/4/17) നടക്കുകയാണ് . പ്രശസ്ത സംവിധായകൻ നാദിർഷയുടെ സഹോദരൻ സിനിമാ പിന്നണി ഗായകൻ #സമദ് നയിക്കുന്ന സംഗീത സന്ധ്യയും , പി എസ് വി യുടെ കലാകാരന്മാരുടെ വിവിധ കലാപരിപാടികളും വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുകയാണ് . പയ്യന്നൂർ സൗഹൃദ വേദിയുടെ മുഴുവൻ കുടുംബാഗങ്ങളേയും

PSV അബുദാബിക്ക് പുതിയ പ്രവർത്തക സമിതി

അബുദാബി: പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു. ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന വാർഷിക പൊതുയോഗമാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തത്. സുരേഷ് പയ്യന്നൂർ (പ്രസിഡന്റ്), മുത്തലിബ്. പി.എസ് (ജനറൽ സെക്രട്ടറി), ജ്യോതിഷ് കുമാർ.പി (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. യു. ദിനേശ് ബാബു, ബി. ജ്യോതിലാൽ (വൈസ് പ്രസിഡന്റ്), രാജേഷ്.സി.കെ, ശ്രീവത്സൻ (ജോ: സെക്രട്ടറി), വി.കെ. ഷാഫി , വി.ടി.വി. ദാമോദരൻ, ജനാർദ്ദനദാസ് കുഞ്ഞിമംഗലം,

PSV അബുദാബി വാർഷിക പൊതുയോഗം മാർച്ച് 24 ന്

അബുദാബി: പയ്യന്നൂർ സൗഹൃദ വേദി അബുദാബിയുടെ വാർഷിക പൊതുയോഗം മാർച്ച് 24 വെള്ളി രാവിലെ 10 .30 ന് ഇസ്‌ലാമിക് സെന്ററിൽ ചേരും. എല്ലാ അംഗങ്ങളും കൃത്യ സമയത്തു പങ്കെടുക്കണം

രാമന്തളി സമരത്തിന് സൗഹൃദ വേദിയുടെ ഐക്യദാർഢ്യം

അബുദാബി: രാമന്തളിയിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി നടത്തുന്ന സമരത്തിന് പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മാലിന്യ പ്രശ്നത്തിന് എത്രയൂം പെട്ടെന്ന് പരിഹാരം ഉണ്ടാക്കണമെന്ന് സൗഹൃദ വേദി കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് വി.കെ.ഷാഫി അധ്യക്ഷം വഹിച്ചു.

വി.പി. ശശികുമാർ സൗഹൃദ വേദി ദുബായ് പ്രസിഡന്റ്

ദുബായ്: പയ്യന്നൂർ സൗഹൃദ വേദി ദുബായ് ചാപ്റ്റർ പ്രസിഡന്റ് ആയി വി.പി. ശശികുമാർ തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പയ്യന്നൂർക്കാരുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂർ സൗഹൃദ വേദിക്കു 2002 ൽ രൂപം നൽകാൻ പയ്യന്നൂർ ഡോട്ട് കോമിനൊപ്പം പ്രവർത്തിച്ച സ്ഥാപകരിൽ പ്രമുഖനാണ് ശശികുമാർ. പയ്യന്നൂർ ഡോട്ട് കോം ദുബായ് കോഓർഡിനേറ്റർ ആയ അദ്ദേഹം സൗഹൃദവേദിയുടെ ജനറൽ സെക്രട്ടറി, കോ ഓർഡിനേറ്റർ എന്നീ പദവികളിൽ

പി എസ് വി ദുബായ് വാർഷിക ജനറൽ ബോഡി യോഗം നടത്തി

ദുബായ്:  പയ്യന്നുർ സൗഹൃദവേദി ദുബായ് ചാപ്റ്റര്‍  വാർഷിക ജനറൽ ബോഡി യോഗം ഷാർജ തലശ്ശരി റെസ്റ്ററെന്റിൽ വച്ച് നടന്നു(17.03.2017). സെക്രട്ടറി പ്രവീൺ പാലക്കീൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് രമേശ് പയ്യന്നുർ അധ്യക്ഷനായിരുന്നു. പ്രവീൺ പാലക്കീൽ 2015 - 2016 വർഷത്തെ പ്രവർത്തനറിപ്പോർട്ട്അവതരിപ്പിച്ചു. ഗിരീഷ്‌കുമാർ ജനറൽ അക്കൗണ്ട്സും, നികേഷ് കുമാർ വെൽഫെയർ അക്കൗണ്ട്സും,അബ്ദുൾ നാസർ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു . ചടങ്ങിൽ വച്ച് സൗഹൃദവേദിയുടെ 2017 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. വി.

ഉസ്മാൻ കരപ്പാത്ത് ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി

അബുദാബി: അബുദാബിയിലെ പ്രമുഖ അംഗീകൃത സംഘടനയായ ഇന്ത്യൻ ഇസ്ലാമിക്  സെന്റർ ജനറൽ സെക്രട്ടറി ആയി ഉസ്മാൻ കരപ്പാത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന സംഘടനയുടെ വാർഷിക ജനറൽ ബോഡിയിലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. പി. ബാവാഹാജിയാണ് പ്രസിഡന്റ്. പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്ററിന്റെ പ്രഥമ പ്രസിഡന്റ് ആയ ഉസ്മാൻ രാമന്തളി സ്വദേശിയാണ്. അബുദാബി സിവിൽ ഏവിയേഷൻ വകുപ്പിൽ ജോലി ചെയ്യുന്നു.

Top