PSV അബുദാബിക്ക് പുതിയ പ്രവർത്തക സമിതി

അബുദാബി: പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു. ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന വാർഷിക പൊതുയോഗമാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തത്. സുരേഷ് പയ്യന്നൂർ (പ്രസിഡന്റ്), മുത്തലിബ്. പി.എസ് (ജനറൽ സെക്രട്ടറി), ജ്യോതിഷ് കുമാർ.പി (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. യു. ദിനേശ് ബാബു, ബി. ജ്യോതിലാൽ (വൈസ് പ്രസിഡന്റ്), രാജേഷ്.സി.കെ, ശ്രീവത്സൻ (ജോ: സെക്രട്ടറി), വി.കെ. ഷാഫി , വി.ടി.വി. ദാമോദരൻ, ജനാർദ്ദനദാസ് കുഞ്ഞിമംഗലം,

പയ്യന്നൂർ നഗരസഭാ ബജറ്റ് അവതരിപ്പിച്ചു

പയ്യന്നൂർ: 57,08,52,054 രൂപ വരവും   51,73,94,000 രൂപ ചെലവും    രൂപാ 5,34,58,054 ബാക്കിയിരുപ്പും പ്രതീക്ഷിക്കുന്ന പയ്യന്നൂർ നഗര സഭയുടെ  2017 -18  വർഷത്തേക്കുള്ള   ബജറ്റ് അല്പം മുമ്പ് അവതരിപ്പിച്ചു. നഗര സഭ വൈസ്  ചെയർ പേഴ്‌സൺ കെ.പി. ജ്യോതിയാണ് ബജറ്റ് അവതരിപ്പിച്ചത്. റോഡ് വികസനത്തിന് 7  കോടി രൂപയും   പുതിയ ബസ് സ്റ്റാൻഡ്  നിർമ്മാണത്തിന് 3  കോടിയും നീക്കി വെച്ചിട്ടുണ്ട്.  ആധുനിക തീയറ്റർ സമുച്ചയം ,

കാനായി കുത്തരി ബ്രാൻഡ്

പയ്യന്നൂർ: കർഷക സംഘം കോറോം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ " എന്റെ ഗ്രാമം തരിശുരഹിത ഗ്രാമം" പ്രവർത്തനത്തിന്റെ ഒന്നാം ഘട്ടം കൊയ്ത്തുൽസവം ടി. ഐ.മധുസൂദനൻ ഉൽഘാടനം ചെയ്തു. ഈ വയലിൽ നിന്നുൽപ്പാദിപ്പിച്ച കാനായി കുത്തരി ബ്രാൻഡിന്റെ പ്രഖ്യാപനം കൃഷി ഓഫീസർ കെ.സതീഷ് കുമാർ നിർവ്വഹിച്ചു. കാനായി കുത്തരിയുടെ വിപണനോൽഘാടനം അഡ്വ: പി.സന്തോഷ് നിർവ്വഹിച്ചു.

രാമന്തളി നിരാഹാര സമരവുമായി ജന ആരോഗ്യ സംരക്ഷണ സമിതി

പയ്യന്നൂർ ∙ ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി അക്കാദമി ഗേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. സമിതി വൈസ് പ്രസിഡന്റ് പി.കെ.നാരായണനാണു നിരാഹാര സമരം തുടങ്ങിയത്. സംവിധായിക വിധു വിൻസെന്റ് സമരം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സമിതി പ്രസിഡന്റ് ആർ.കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിനോദ് രാമന്തളി, രമ്യ വിമൽ എന്നിവർ പ്രസംഗിച്ചു. രാമന്തളിയിലെ കിണറുകൾ മലിനമാക്കുന്ന മാലിന്യ പ്ലാന്റ് മാറ്റി

PSV അബുദാബി വാർഷിക പൊതുയോഗം മാർച്ച് 24 ന്

അബുദാബി: പയ്യന്നൂർ സൗഹൃദ വേദി അബുദാബിയുടെ വാർഷിക പൊതുയോഗം മാർച്ച് 24 വെള്ളി രാവിലെ 10 .30 ന് ഇസ്‌ലാമിക് സെന്ററിൽ ചേരും. എല്ലാ അംഗങ്ങളും കൃത്യ സമയത്തു പങ്കെടുക്കണം

രാമന്തളി സമരത്തിന് സൗഹൃദ വേദിയുടെ ഐക്യദാർഢ്യം

അബുദാബി: രാമന്തളിയിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി നടത്തുന്ന സമരത്തിന് പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മാലിന്യ പ്രശ്നത്തിന് എത്രയൂം പെട്ടെന്ന് പരിഹാരം ഉണ്ടാക്കണമെന്ന് സൗഹൃദ വേദി കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് വി.കെ.ഷാഫി അധ്യക്ഷം വഹിച്ചു.

വി.പി. ശശികുമാർ സൗഹൃദ വേദി ദുബായ് പ്രസിഡന്റ്

ദുബായ്: പയ്യന്നൂർ സൗഹൃദ വേദി ദുബായ് ചാപ്റ്റർ പ്രസിഡന്റ് ആയി വി.പി. ശശികുമാർ തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പയ്യന്നൂർക്കാരുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂർ സൗഹൃദ വേദിക്കു 2002 ൽ രൂപം നൽകാൻ പയ്യന്നൂർ ഡോട്ട് കോമിനൊപ്പം പ്രവർത്തിച്ച സ്ഥാപകരിൽ പ്രമുഖനാണ് ശശികുമാർ. പയ്യന്നൂർ ഡോട്ട് കോം ദുബായ് കോഓർഡിനേറ്റർ ആയ അദ്ദേഹം സൗഹൃദവേദിയുടെ ജനറൽ സെക്രട്ടറി, കോ ഓർഡിനേറ്റർ എന്നീ പദവികളിൽ

രാമന്തളി മാലിന്യപ്രശ്നം മുഖ്യമന്ത്രി യോഗം വിളിക്കണം: ഉമ്മൻ ചാണ്ടി

പയ്യന്നൂർ : രാമന്തളി മലിന ജല പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചുചേർക്കണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. നാവിക അക്കാദമിയുടെ മാലിന്യപ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു ജനആരോഗ്യ സംരക്ഷണ സമിതി നടത്തിവരുന്ന അനിശ്ചിതകാല സമരത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾ മലിനജലം കുടിച്ചു ജീവിക്കണമെന്നു പറയാനാവില്ല. നാവിക അക്കാദമി സ്ഥാപിക്കുന്നതിന് ഏറ്റവും കൂടുതൽ സഹകരിച്ചവരാണ് രാമന്തളിയിലെ ജനങ്ങൾ. 2004ൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ നിങ്ങൾ എനിക്ക് നൽകിയ നിവേദനം അക്കാദമിക്കു കൊടുത്ത

പി എസ് വി ദുബായ് വാർഷിക ജനറൽ ബോഡി യോഗം നടത്തി

ദുബായ്:  പയ്യന്നുർ സൗഹൃദവേദി ദുബായ് ചാപ്റ്റര്‍  വാർഷിക ജനറൽ ബോഡി യോഗം ഷാർജ തലശ്ശരി റെസ്റ്ററെന്റിൽ വച്ച് നടന്നു(17.03.2017). സെക്രട്ടറി പ്രവീൺ പാലക്കീൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് രമേശ് പയ്യന്നുർ അധ്യക്ഷനായിരുന്നു. പ്രവീൺ പാലക്കീൽ 2015 - 2016 വർഷത്തെ പ്രവർത്തനറിപ്പോർട്ട്അവതരിപ്പിച്ചു. ഗിരീഷ്‌കുമാർ ജനറൽ അക്കൗണ്ട്സും, നികേഷ് കുമാർ വെൽഫെയർ അക്കൗണ്ട്സും,അബ്ദുൾ നാസർ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു . ചടങ്ങിൽ വച്ച് സൗഹൃദവേദിയുടെ 2017 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. വി.

ഉസ്മാൻ കരപ്പാത്ത് ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി

അബുദാബി: അബുദാബിയിലെ പ്രമുഖ അംഗീകൃത സംഘടനയായ ഇന്ത്യൻ ഇസ്ലാമിക്  സെന്റർ ജനറൽ സെക്രട്ടറി ആയി ഉസ്മാൻ കരപ്പാത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന സംഘടനയുടെ വാർഷിക ജനറൽ ബോഡിയിലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. പി. ബാവാഹാജിയാണ് പ്രസിഡന്റ്. പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്ററിന്റെ പ്രഥമ പ്രസിഡന്റ് ആയ ഉസ്മാൻ രാമന്തളി സ്വദേശിയാണ്. അബുദാബി സിവിൽ ഏവിയേഷൻ വകുപ്പിൽ ജോലി ചെയ്യുന്നു.

Top