ദമ്മാമില്‍ പയ്യന്നൂർ സ്പോർട്സ് മീറ്റ്2019 സംഘടിപ്പിച്ചു


ദമ്മാം: പയ്യന്നൂർക്കാരുടെ ആഗോള കൂട്ടായ്മയുടെ ഭാഗമായ, പയ്യന്നൂർ സൗഹൃദവേദി ദമ്മാം ചാപ്റ്റർ ആറാം വാർഷീകം പയ്യന്നൂർ ഫെസ്റ്റ് ന്ടെ ഭാഗമായിസംഘടിപ്പിച്ച സ്പോർട്സ് മീറ്റ്2019 ഫെബ്രുവരി 22 ന്, ന് വെള്ളിയാഴ്ച 2 മണിക്ക് മാർച്ച് ഫാസ്റ്റ് ഓടെ റോമാസ്റ്റേഡിയം ദമ്മാമിൽ വെച്ച് വമ്പിച്ച ജനപങ്കാളിത്തത്തോടെ നടന്നു. ഇന്റർനാഷണൽ ഇൻഡ്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സുനിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സൗഹൃദ വേദി പ്രസിഡന്റ് സുരേന്ദ്രൻ അദ്യക്ഷത വഹിച്ചു, ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന മാർച്ച് ഫാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു, പുൽവാമയിലെ ഭീകാരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചതിനു ശേഷം പ്രാദേശിക കൂടായ്മയുടെ പ്രസക്തിയെ കുറിച്ചും,ഇനിയും കൂടുതൽ നല്ലപ്രവർത്തനം നടത്താനുള്ള നിർദ്ദേശങ്ങളെ പറ്റിയും സംസാരിച്ചു, വേദിയിൽ മുഖ്യാഥിതിയായി സ്പോർട്സ് മീറ്റ്2019 പ്രധാന പ്രായോചകരായ അത്വർ അൽ ഖലീജ് കോൺട്രാക്ടിങ് കമ്പനിയുടെ ജനറൽ മാനേജർ എഞ്ചിനീയർ വസീം അൽമശ്രീ MBA ആശംസകൾ നൽകി സംസാരിച്ചു ശ്രീ. സുനിൽ മുഹമ്മദിനു സൗഹൃദ വേദിയുടെ മൊമെന്റോ സമ്മാനിച്ചു് , സഹപ്രായോചകരായ സ്പേസ് ലോജിസ്റ്റിക് ബസ്സിനെസ്സ് ഹെഡ് ശ്രീ.ഷാനവാസ് വലിയകത്തു,ഫാത്തിമ ട്രേഡിങ്ങ് സെയിൽസ് മനേജർ ഷഫീഖ് പാണക്കാരൻ, ഉബൈദ് ഫഹദ് അൽദൂസരിട്രേഡിങ്ങ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ശ്രീ.സിജോ ജോർജ് എന്നി വരുടെ ആശംസ സന്ദേശം വേദി പ്രസിഡണ്ട് അറിയിച്ചു. മുൻ രക്ഷാധികാരി പ്രേമാനന്ദൻ ആശംസകൾ നൽകി സംസാരിച്ചു ആവേശകരമായ മത്സരങ്ങളിൽ അത്ലറ്റിക്സ്,ഷോട്ട് പുട്ട് ,പെനാൽറ്റി ഷൂട്ട് ഔട്ട് തുടങ്ങി മുതിരുന്നവരും കുട്ടികളുമായി വൻപിച്ച ജനപങ്കാളിത്തം ഉണ്ടായിരുന്നു, ഗ്രൂപ്പ് മത്സരങ്ങളിൽ കബഡി,വടം വലി , ഫുട്ബോൾ മത്സരങ്ങൾ നടന്നു. ജനറൽ സെക്രട്ടറി വിനായകൻ പി വി സ്വാഗതവും, സ്പോർട്സ് മീറ്റ് കൺവീനർ സുധാകരൻ .കെ. നന്ദിയും പറഞ്ഞു.

Leave a Reply

Top