പയ്യന്നൂര്‍ സൗഹൃദവേദി ദുബായ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ദുബായ് , ഷാര്‍ജ , വടക്കന്‍ എമിരേറ്റുകള്‍ എന്നിവിടങ്ങളിലെ പ്രവാസി പയ്യന്നൂര്‍ക്കാരുടെ സൌഹൃദ കൂട്ടായ്മയായ പയ്യന്നൂര്‍സൗഹൃദവേദി ദുബായ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെയും പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തു.

പി യു പ്രകാശന്‍ (പ്രസിഡന്റ്‌ ), ഉഷാ നായര്‍ (ജനറല്‍സെക്രട്ടറി), മുഹമ്മദ്‌ റാഷിദ് ( ട്രഷറര്‍).

മറ്റു ഭാരവാഹികളായി മെഹമൂദ് സി എ (വൈസ് പ്രസിഡന്റ്), സുനില്‍ കുമാര്‍ എന്‍ (ജോയിന്റ് സെക്രട്ടറി), ഉത്തമന്‍ ( ജോയിന്റ് ട്രഷറര്‍) ഗിരീഷ്‌ കുമാര്‍ ടി കെ ( ജനറല്‍ കണ്‍വീനര്‍ ), സനേഷ് മുട്ടില്‍ ( ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍), ബബിത നാരായണന്‍ ( കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍) , പ്രവീണ്‍ പാലക്കീല്‍ , ബ്രിജേഷ് സി പി (മീഡിയ കോ ഓര്‍ഡിനേറ്റര്‍മാര്‍) എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സമിതി. ഭാരവാഹികള്‍ അടക്കം ഇരുപത്തി മൂന്നു അംഗ എക്സിക്യുട്ടീവ്‌ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

2002 ല്‍ രൂപീകരിച്ച സൗഹൃദ വേദിയുടെ സ്ഥാപക അംഗങ്ങളാണ് പ്രസിഡന്റ്‌ പി യു പ്രകാശനും ജനറല്‍സെക്രട്ടറി ഉഷാ നായരും ജോയിന്റ് സെക്രെട്ടറി സുനില്‍ കുമാറും .

Leave a Reply

Top