ഇ വി സുധാകരന് കണ്ണീര്‍ പ്രണാമം

പയ്യന്നൂർ സൗഹൃദവേദിയുടെ സജീവ പ്രവർത്തകനും ഷാർജയിലെ ഹാപ്പി ഹോം ബിസിനസ് സ്ഥാപന ഉടമയുമായ .ഈ . വി സുധാകരൻ അന്തരിച്ചു .

ഹൃദയാഘാതത്തെ തുടർന്ന് പെരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ബുധനാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. 60 വയസ്സായിരുന്നു. കഴിഞ്ഞ 35 വർഷമായി ഷാർജയിൽ ഹാപ്പി ഹോം ടൈലറിംഗ് മെറ്റീരിയൽസ് സ്ഥാപനം നടത്തിവരികയായിരുന്നു . പയ്യന്നൂർ സൗഹൃദവേദിയുടെ തുടക്കം മുതൽ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്ന സുധാകരൻ PSV ട്രഷറർ , കൺവീനർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്‌ . പയ്യന്നൂർ പ്ലാന്റേഷൻസ് ഡയറക്ടർ ബോർഡ് അംഗം കൂടിയായിരുന്നു . അനിതയാണ് ഭാര്യ. സുനന്ദ്, ശ്രുതി , സന്ധ്യ എന്നിവർ മക്കളാണ്.

ഈ . വി സുധാകരന്റെ നിര്യാണത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര കണ്ടോത്തെ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ചേര്‍ന്ന അനുശോചന യോഗത്തില്‍ സൗഹൃദ വേദി പ്രസിഡന്റ്‌ പി യു പ്രകാശന്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ്‌ കൌണ്‍സിലര്‍ കെ പവിത്രന്‍ അധ്യക്ഷത വഹിച്ചു. സി കരുണാകരന്‍ , കെ ജയരാജന്‍ , കെ ഗോവിന്ദന്‍ , കെ ടി സഹദുള്ള, പി കമലാക്ഷന്‍ , പ്രൊഫ. കെ രാജഗോപാല്‍ , എം ടി അന്നൂര്‍ , കെ പ്രകാശന്‍ , എ വിനയ കുമാര്‍ , അഡ്വ. കെ കെ ശ്രീധരന്‍ , ശ്രീ നാരായണ കോളേജ്/ട്രസ്റ്റ്‌  , വി ഇ രാഗേഷ് , ബാബുരാജ് എ വി , പി ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു. സൗഹൃദ വേദി ഗ്ലോബല്‍  കണ്‍വീനര്‍ സി പി ബ്രിജേഷ് നന്ദി പറഞ്ഞു. പയ്യന്നൂർ സൗഹൃദവേദി ദുബായ് ഘടകത്തിന്റ അനുശോചന യോഗം  ഡിസംബർ 28 വെള്ളിയാഴ്ച  വൈകുന്നേരം 4 മണിക്ക്  ദുബായ് കാർഗോ വില്ലേജിലുള്ള എയർ പോർട്ട് ഹോട്ടലിൽ വെച്ച് നടക്കുന്നതായിരിക്കും.

Leave a Reply

Top