പി. എസ്. വി. ഫുട്ബോൾ: ലെജന്റ്സ് എഫ്. സി ജേതാക്കൾ

റിയാദ് : പയ്യന്നൂർ സൗഹൃദ വേദി റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച കരിമ്പിൽ കമ്മാരൻ
സ്‌മാരക വിന്നേഴ്സ് ട്രോഫിക്കും അരയമ്പത്തു കൃഷ്ണൻ സ്‌മാരക റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള അഞ്ചാമത് ഇൻറ്റേർണൽ ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ലെജന്റ്സ് എഫ്.സി പയ്യന്നൂർ കിരീടം ചൂടി.

ഒക്ടോബർ 5നു ആരംഭിച്ച മത്സരം റിഫ വൈസ് പ്രസിഡന്റ്‌ ബഷീർ കാരന്തുർ ഉദ്ഘാടനം ചെയ്തു. മൂന്ന് ടീമുകൾ മാറ്റുരച്ചു.  ഗോൾഡൻ എഫ്. സി. പയ്യന്നൂരിനെ പിന്തള്ളി ലെജന്റ്സ് എഫ്. സി പയ്യന്നുർ, റെഡ് ഡെവിൾസ് പയ്യന്നൂർ ഫൈനലിൽ പ്രവേശിച്ചു, അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും രണ്ടു വീതം ഗോളടിച്ചു സമനിലയിൽ പിരിഞ്ഞു. തുടർന്നു കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി  .എക്സ്ട്രാടൈം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞപ്പോൾ വിജയികളെ പെനാൽറ്റി ഷൂട്ട്‌ ഔട്ടിലൂടെ തിരഞ്ഞെടുക്കുകയായിരുന്നു. പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ 3-1നു ലെജന്റ്സ് എഫ്. സി റെഡ് ഡെവിൾസ് എഫ്. സി യെ പരാജയപെടുത്തി.

തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ പയ്യന്നൂർ സൗഹൃദ വേദി റിയാദ്  ചാപ്റ്റർ  പ്രസിഡന്റ്‌  വിനോദ്  വേങ്ങയിലിന്റെ  അധ്യക്ഷതയിൽ റിഫ രക്ഷാധികാരി നൗഷാദ് കോർമത്ത് സമാപനം ഉദ്ഘാടനം ചെയ്തു കൊണ്ട് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു റിഫ സെക്രട്ടറി സൈഫ് കൊരലായ്, പി. എസ്. വി.ഉപദേശക സമിതി ചെയർമാൻ മുസ്തഫ കവ്വായി, ജനറൽ സെക്രട്ടറി അഷ്‌റഫ്‌ കവ്വായി,സ്പോർട്സ് കൺവീനർ അനിൽ കുമാർ മാട്ടൂൽ,സ്പോർട്സ് കോ-ഓർഡിനേറ്റർ ബിനു നായർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റഫറി അൻസാർ കളി നിയന്ത്രിച്ചു.

Leave a Reply

Top