പയ്യന്നൂർ സൗഹൃദ വേദിക്ക്‌ പുതിയ നേതൃത്വം

ദമ്മാം: സൗദി അറേബ്യയിലെ  പയ്യന്നൂർ സൗഹൃദവേദി ദമ്മാം ചാപ്റ്ററിന്റെ 2017-18 വർഷത്തെ
വാർഷിക ജനറൽ ബോഡി യോഗം 16.11.2018 നു ദമ്മാമിലെ റോസ്സ്
റസ്റ്റോറന്റിൽ വെച്ച് നടന്നു. പ്രസിഡന്റ് സുരേന്ദ്രൻ.കെ.പി അദ്ധ്യക്ഷത
വഹിച്ച യോഗത്തിൽ സെക്രട്ടറി അനീഷ് കെ വി സ്വാഗതം പറഞ്ഞു.2016-
17 വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അനീഷ് കെ വി
അവതരിപ്പിച്ചു.ഈ വർഷത്തെ പ്രവർത്തനങളുടെ വരവ്-ചിലവ്
കണക്കുകൾ ട്രഷറർ ഷിബു ശ്രീധരൻ അവതരിപ്പിച്ചു. പുതിയ
പ്രവർത്തനങളിലേക്കയി , 2018-19 വർഷത്തിലേക്കുള്ള ഭാരവാഹികളെ
യോഗത്തിൽ തിരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരി ശശി. സി പി എല്ലാ
ഭാവുകങ്ങളും ആശംസിച്ചു , സെക്രട്ടറി വിനായകൻ നന്ദി അറിയിച്ചു
പുതിയ ഭാരവാഹികൾ:, പ്രസിഡന്റ്:സുരേന്ദ്രൻ.കെ.പി, സെക്രട്ടറി
വിനായകൻ ട്രഷറർ: സുരേന്ദ്രൻ പി വി, ജനറൽ കൺവീനർ: രാജീവ് സി
പി, വൈ.പ്രസിഡന്റ്: പ്രമീള ശശി, ജോ.സെക്രട്ടറി: അജേഷ് സി പി,
കൺവീനർ -ആർട്സ്: അനീഷ് കെവി, കൺവീനർ -സ്പോർട്സ്:
സുധാകരൻ കെ, മുഖ്യ രക്ഷാധികാരി: ശശി. സി പി എന്നിവർ
ചുമതലയേറ്റു. പുതിയ വർഷത്തേക്കുള്ള എക്സിക്ക്യൂട്ടീവ്
കമ്മറ്റിയേയുംയോഗത്തിൽ തിരഞ്ഞെടുത്തു.

Leave a Reply

Top