പെരുമാൾ പുരം: പ്രകാശനം ശനിയാഴ്ച ഷാർജ ബുക്ക് ഫെയറിൽ

ദുബായ്: ടി. സി.വി. സതീശന്റെ പെരുമാൾപുരം എന്ന നോവലിന്റെ പ്രകാശനം നവംബർ പത്ത് ശനിയാഴ്ച വൈകുന്നേരം അഞ്ചരക്ക് നടക്കും. ലോകത്തിലെ തന്നെ വലിയ പുസ്തക പ്രദർശനങ്ങളിലൊന്നായ ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫെയറിന്റെ വേദിയിലാണ് പ്രകാശനം ചെയ്യുന്നത്. ബുക്ക് ഫെയറിന്റെ സംഘാടകരിൽ പ്രമുഖനും പയ്യന്നൂർ സ്വദേശിയുമായ മോഹൻ കുമാറാണ് പ്രകാശനം നിർവ്വഹിക്കുന്നത്. റേഡിയോ ഏഷ്യാ പ്രോഗ്രാം ഡയറക്ടർ രമേശ് പയ്യന്നൂർ ആദ്യ പ്രതി ഏറ്റുവാങ്ങും. എ.വി.അനിൽ കുമാർ പുസ്തകം പരിചയപ്പെടുത്തും. ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡണ്ട് എസ്.എം. ജാബിർ, ലിറ്റററി കമ്മറ്റി കോ.ഓർഡിനേറ്റർ അജയ് കുമാർ എന്നിവർ ആശംസകൾ നേരും. പി.എം. ദീപ സ്വാഗതവും ടി.എം. രാമചന്ദ്രൻ നന്ദിയും പറയും.

 

Leave a Reply

Top