ദുരിതാശ്വാസ നിധി : മയൂരനൃത്തവുമായി പ്രേംനാഥ‌്

പയ്യന്നൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് തുക കണ്ടെത്താൻ മയൂര നർത്തകനും കഥകളി നടനുമായ ടി എം പ്രേംനാഥിന്റെ മയൂരനൃത്തം ശ്രദ്ധേയമായി. പയ്യന്നൂർ സെന്റ‌് മേരീസ‌് സ‌്കൂൾ പരിസരത്ത‌് എസ‌്ഐ കെ വിനോദ‌്കുമാർ ഫ്ലാഗ‌് ഓഫ‌് ചെയ‌്തു. ചെറുതാഴത്തെ കയരളം ചന്ദ്രന്റെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ മയൂരനൃത്തം പെരുമ്പയിൽ സമാപിച്ചു. പൊയ‌്ക്കാലിൽ രണ്ടുമണിക്കൂറോളം നടത്തിയ നൃത്തത്തിലൂടെ 53,450 രൂപ ശേഖരിച്ചു. തുക പയ്യന്നൂർ നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വലിന‌് കൈമാറി. വടക്കൻ കേരളത്തിലെ ഏക മയൂരനൃത്ത കലാകാരനാണ‌് പ്രേംനാഥ‌്.

 

Leave a Reply

Top