നവകേരളം കെട്ടിപടുക്കാൻ യുവത്വത്തിന്റെ ഇടപെടൽ മാതൃകാപരം

പയ്യന്നൂർ: ഏതൊരു പ്രതിസന്ധി ഘട്ടത്തിലും ആർജ്ജവത്തോടു കൂടി ഇടപെടുന്ന യുവത്വം കേരളത്തിന് കരുത്തും മാതൃകയുമാണെന്ന് പി.കെ ശ്രീമതി ടീച്ചർ എം.പി പറഞ്ഞു. യുവാക്കളെ കോർത്തിണക്കി സാമൂഹ്യ പ്രവർത്തനത്തിൽ പയ്യന്നൂർ ജേസീസ് നടത്തുന്ന പ്രവർത്തനങ്ങളെ എം പി പ്രശംസിച്ചു . പയ്യന്നൂർ ജേസീസ് കുടുംബ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീമതി ടീച്ചർ. ജേസീസ് പ്രസിഡണ്ട് പ്രമോദ് പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു.സി.എ പരീക്ഷയിൽ കണ്ണൂർ റിജിയനിൽ ഒന്നാം റാങ്ക് നേടിയ ജോസ് വിനെ ചടങ്ങിൽ ആദരിച്ചു. മേഖല മുൻ പ്രസിഡണ്ട്കെ.കെ സതീഷ് കുമാർ , എം.വി ജയജിത്ത് എന്നിവർ പ്രസംഗിച്ചു. ജേസീസ് മുൻ പ്രസിഡണ്ട് ബി സജിത്ത് ലാൽ സ്വാഗതവും സിക്രട്ടറി എ.വി.വിനോദ് നന്ദിയും പറഞ്ഞു മികച്ച പ്രവർത്തനം കാഴ്ചവെച്ച പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു വിവിധ മൽസരങ്ങളും കലാപരിപാടികളും നടന്നു.


കുടുംബ |സംഗമത്തിന്റെ ഭാഗമായി (സ്പ്രെഡ് യുവർ വിങ്ങ്സ്) പരിശീലന പരിപാടി സംഘടിപ്പിച്ചു ജേസീസ് അന്തർദേശീയ പരിശീലകൻ ഹരീഷ് കുമാർ കൊച്ചി ക്ലാസെടുത്തു.പയ്യന്നൂർ നഗരസഭ വൈസ്ചെയർമാൻ കെ.പി ജ്യോതി ഉൽഘാടനം ചെയ്തു പ്രോഗ്രാം ഡയറക്ടർ പ്രദീപ്. എം.വി സ്വാഗതം പറഞ്ഞു.

Leave a Reply

Top