ആർ.നാരായണ പൊതുവാളെ അനുസ്മരിച്ചു

പയ്യന്നൂർ : സ്വാതന്ത്ര്യ സമര സേനാനിയും സി.എം പി പയ്യന്നൂർ ഏരിയാ സിക്രട്ടറിയുമായിരുന്ന ആർ .നാരായണ പൊതുവാളിന്റെ പത്താം ചരമവാർഷിക ദിനം സി.എം.പി പയ്യന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്യത്തിൽ ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.  സി.എം.പി പയ്യന്നൂർ ഏരിയാ സിക്രട്ടറി ബി.സജിത്ത് ലാൽ അനുസ്മരണ പ്രഭാഷണം നടത്തി. പി. രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു.കെ.വി ദാമോദരൻ വി.പി ശശിധരൻ പി. രജനി, കെ.വി ലക്ഷ്മി എന്നിവർ പ്രസംഗിച്ചു

Leave a Reply

Top