വിസ്മയക്ക് സ്വീകരണവും ലോഗോ പ്രകാശനവും

പയ്യന്നൂർ: പുതുതായി രൂപീകരിച്ച പയ്യന്നൂർ ഫുട്ബോൾ അക്കാദമിയുടെ ലോഗോ പ്രകാശനവും ഏഷ്യൻ ഗെയിംസ് 4×400 റിലേയിൽ സ്വർണ്ണ മെഡൽ നേടിയ മലയാളി താരം വിസ്മയക്കുള്ള സ്വീകരണവും പയ്യന്നൂർ ടോപ് ഫോം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വക്കറ്റ് ശശി വട്ടക്കൊവ്വൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഫുട്ബോൾ അക്കാദമി ചെയർമാൻ ടി.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു.പരിപാടിയിൽ ഫുട്ബോൾ അക്കാദമി ജോ. സെക്രട്ടറി സി.വി .ദിലീപ് സ്വാഗതം പറഞ്ഞു. ഫുട്ബോൾ അക്കാദമിയുടെ ലോഗോ രൂപകൽപന ചെയ്ത മധു ഒറിജിനെ ചടങ്ങിൽ ആദരിച്ചു.വിസ്മയക്കുള്ള ഉപഹാര സമർപ്പണം ടി.ഐ മധുസൂധനൻ നിർവഹിച്ചു. കെ.ഷൈജു, കെ രവീന്ദ്രൻ, കരുണാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പയ്യന്നൂർ ഫുട്ബോൾ അക്കാദമിയുടെ ലോഗോ പ്രകാശനം ഏഷ്യൻ ഗെയിംസ് നേതാവ് വിസ്മയ നിർവഹിച്ചു

Leave a Reply

Top