റസിഡൻഷ്യൽ സ്കൂളിന് മന്ത്രി തറക്കല്ലിട്ടു

പെരിങ്ങോം : പട്ടികജാതി വികസന വകുപ്പ് പയ്യന്നൂർ മണ്ഡലത്തിലെ പെരിങ്ങോത്ത് അനുവദിച്ച മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ തറക്കല്ലിടൽ മന്ത്രി എ കെ ബാലൻ നിർവഹിച്ചു. സി കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ കെ ഷാജു പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി പി നൂറുദ്ദീൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ഉഷ (കാങ്കോൽ ﹣ആലപ്പടമ്പ്), എം രാഘവൻ (കരിവെള്ളൂർ﹣ പെരളം), വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും സംബന്ധിച്ചു.

 

Leave a Reply

Top