പെരിങ്ങോം മോഡൽ റസിഡൻഷ്യൽ സ്കൂള്‍ ശിലാസ്ഥാപനം നാളെ

പയ്യന്നൂർ : പയ്യന്നൂർ മണ്ഡലത്തിൽ പുതുതായി അനുവദിച്ച മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ ശിലാസ്ഥാപനം സെപ്തംബർ 16 ഞായറാഴ്‌ച ഉച്ചയ്ക്ക് 12 മണിക്ക് പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഏ.കെ ബാലൻ നിർവഹിക്കും. സി . കൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിക്കും കാസർഗോഡ്. എം.പി .പി.കരുണാകരൻ മുഖ്യാതിഥിയാകും.

പെരിങ്ങോം ഗവ:കോളേജിന് സമീപത്ത് പത്ത് ഏക്കർ സ്ഥലത്ത് 14 കോടി 70 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഈ സ്ഥാപനത്തിന് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡിൽ (കിഫ്ബി) നിന്നാണ് തുക അനുവദിച്ചത്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.

നാല് ബ്ലോക്കുകളിലായി സ്കൂൾ ബിൽഡിങ്ങ് ,ഹോസ്റ്റൽ, ടൈപ്പ് II കോർട്ടേഴ്സ്, ക്യാൻറീൻ ബ്ലോക്ക് എന്നിവ നിർമ്മിക്കും. രണ്ടു നിലകളിലായി നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ലാബ്, 4 ക്ലാസ്സ് റൂം, ലൈബ്രറി, ഫിസിക്കൽ എജുക്കേഷൻ റൂം, ടോയ് ലറ്റ് ബ്ലോക്ക് സ്റ്റേജ് എന്നിവ ഉണ്ടാകും. ഒന്നാം നിലയിൽ രണ്ട് സ്മാർട്ട് ക്ലാസ്സ് റൂം, 7 ക്ലാസ്സ് റൂമുകൾ റിക്രിയേഷൻ റൂം, സ്റ്റോർ റൂം, ടോയ് ലറ്റ് , എന്നിവയും കൂടാതെ കെട്ടിടത്തിനടുത്ത് മഴവെള്ള സംഭരണിയും ഉണ്ടാകും. രണ്ടുനിലകളിലായി ആധുനീക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിൽ 210 കുട്ടികൾക്ക് താമസിക്കാൻ കഴിയും. സ്റ്റാഫ് ക്വാർട്ടേർസിൽ ആറ് കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയും. ആധുനിക സൗകര്യങ്ങളോടെ ഉള്ള ക്യാൻറ്റിൻ ബ്ലോക്കും ഉണ്ടാകും. സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല. വയനാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹിൽട്രാക്ക് എന്ന കമ്പനിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തിട്ടുള്ളത്. 18 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാവും.

Leave a Reply

Top