പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഘടകം ‍ അക്കാദമിക്ക് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യ്തു

പയ്യന്നൂര്‍ : പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഷാര്‍ജ ഘടകം ‍ സംഘടിപ്പിച്ച അക്കാദമിക്ക് എക്സലന്‍സ് അവാര്‍ഡ് വിതരണ ചടങ്ങ് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ‍ പി എസ് വി ദുബായ് ജനറല്‍സെക്രട്ടറി ഗിരീഷ്‌ ടി കെ സ്വാഗതം പറഞ്ഞു. പി എസ് വി പയ്യന്നൂര്‍ ഘടകത്തിന്റെ കണ്‍വീനര്‍ സുധാകരന്‍ ഇ വി അധ്യക്ഷനായിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്കു പയ്യന്നൂർ സൗഹൃദ വേദിയുടെ ഭാരവാഹികളും അംഗങ്ങളും ചേർന്ന് സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് സുധാകരന്‍ ഇ വി നഗരസഭ ചെയർമാന് കൈമാറി.

10, +2 പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ സൗഹൃദ വേദി അംഗങ്ങളുടെ മക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ശശി വട്ടക്കൊവ്വല്‍ വിതരണം ചെയ്തു. മികച്ച വിജയം നേടിയ ദേവിക സത്യജിത്ത് , സാന്ദ്ര ട്രീസ സന്തോഷ്‌ , അക്ഷര രവീന്ദ്രന്‍ , ഹരി ചന്ദ് മനോജ്‌, ശ്വേത മധുസൂദനന്‍ , രിജിത് തമ്പാന്‍ , അഞ്ജലി രവീന്ദ്രന്‍ , നേഹ വിജയന്‍ , ദീപ്തി ദാമോദരന്‍ , അഭിനവ് ബാലഗോപാലന്‍ , അഭിഷേക് ശശിധരന്‍ , അനുഷ്ക ഗണേഷ് , വിഷ്ണു കെ ജയകുമാര്‍ , ഹരിചന്ദന , അനഘാ രഘു , ഫാത്തിമത് നസീറ നാസര്‍ , ഐശ്വര്യാ ശശി കുമാര്‍ , സൗരവ് വിനോദ് കുമാര്‍ , ഋത്വിക് മണി , സരിഗ രഘുനാഥ് , നേഹ അരുണ്‍ കുമാര്‍ , മധുരിമ അമ്മാള്‍ കൈതേരി , വര്‍ഷ കെ , ശില്പ പ്രഭാകരന്‍ , ദേവിക ലക്ഷ്മണന്‍ , മധുരിമ ഗിരീഷ്‌ , സംഗീത ജയചന്ദ്രന്‍ , അശ്വിന്‍ ഉണ്ണിപ്രവന്‍ എന്നീ കുട്ടികളാണ് അവാര്‍ഡുകള്‍ ഏറ്റു വാങ്ങിയത് .

വി ബാലന്‍ ( മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ) , കെ വിനോദ് കുമാര്‍ (പയ്യന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ), ഡോ . വി സി രവീന്ദ്രന്‍ ( എം ആര്‍ സി എച്ച് ), വിനോദ് നമ്പ്യാര്‍ (യു എ ഇ എക്സ്ചേഞ്ച് , അബുദാബി ) എന്നിവര്‍ വിദ്യര്‍ത്ഥികള്‍ക്കുള്ള കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യ്തു.

പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ അംഗങ്ങള്ക്ക് വേദിയുടെ ക്ഷേമ പദ്ധതിയില്‍ നിന്നുള്ള ആനുകൂല്യ സര്‍ട്ടിഫിക്കറ്റ് ചടങ്ങില്‍ വെച്ച് കൈമാറി. പതിമൂന്ന് വിദ്യര്‍ത്ഥികള്‍ അവര്‍ക്ക് കിട്ടിയ കാഷ് അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്കു സംഭാവന ചെയ്യ്തു.

ജനാര്‍ദ്ദനദാസ് കുഞ്ഞിമംഗലം ( പയ്യന്നൂര്‍ ഡോട്ട് കോം) , ഗോപാലകൃഷ്ണന്‍ ( പി എസ് വി അബുദാബി ചാപ്റ്റര്‍ ) , കക്കുളത്ത് അബ്ദുള്‍ഖാദര്‍ ( പി എസ് വി ഖത്തര്‍ ചാപ്റ്റര്‍ ),

ഭാസ്കരന്‍ എം പി ( പി എസ് വി റിയാദ് ചാപ്റ്റര്‍ ), സന്തോഷ്‌ എടച്ചേരി ( പി എസ് വി അല്‍ ഐന്‍ ‍ ചാപ്റ്റര്‍ ), ചന്ദ്രശേഖര്‍ ‍ ‍ ( പി എസ് വി മസ്കറ്റ്‌ ചാപ്റ്റര്‍ ) എന്നിവര്‍ പ്രസംഗിച്ചു.

പി എസ് വി ദുബായ് കോര്‍ഡിനേറ്റര്‍ ഉഷാ നായര്‍ ‍ നന്ദി പ്രകാശിപ്പിച്ചു. നിരവധി സൗഹൃദ വേദി കുടുംബാംഗങ്ങള്‍ ‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Top