
പയ്യന്നൂർ: പുരുഷന്മാരായുടെ കുത്തകയായിരുന്ന പൂരക്കളി കല രംഗത്തേക്ക് വനിതകളും. പൂരക്കളിയിൽ പരിശീലനം നേടിയ 34 വനിതകൾ ഷേണായ് സ്ക്വയറിൽ നടക്കുന്ന പരിപാടിയിൽ അരങ്ങേറ്റം കുറിക്കും. കാറമേൽ റെഡ് സ്റ്റാർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രമോദ് അപ്യാൽ ആണ് പരിശീലനം നൽകിയത്. 45 മിനുട്ട് ദൈർഘ്യമുള്ള കളികളാണ് അവതരിപ്പിക്കുക. വൈകുന്നേരം അഞ്ചു മണിക്ക് സി. കൃഷ്ണൻ എം.എൽ.എ അരങ്ങേറ്റം ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ പൂർത്തിയായതായി കെ.വി.ബാലൻ, എൻ.എം.ദിലീപ് കുമാർ, കെ.പി.വിനോദ് കുമാർ, ഇ.ബിജു, കെ.വി.മോഹനൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു