കെ.പി. കുഞ്ഞിരാമ പൊതുവാൾ ഫൗണ്ടേഷൻ ഉദ്‌ഘാടനം

പയ്യന്നൂർ ∙ സ്വാതന്ത്ര്യസമര സേനാനി, ഗാന്ധിയൻ, സഹകാരി, എഴുത്തുകാരൻ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകൻ എന്നീ നിലകളിൽ പ്രശസ്തി നേടിയ കെ.പി.കുഞ്ഞിരാമ പൊതുവാളുടെ സ്മരണയ്ക്കായി അന്നൂരിൽ രൂപീകരിക്കുന്ന കെ.പി. കുഞ്ഞിരാമ പൊതുവാൾ ഫൗണ്ടേഷന്റെ ഉദ്‌ഘാടനം ഓഗസ്റ്റ് 13 നു നടക്കും. വൈകുന്നേരം നാല് മണിക്ക് അന്നൂർ വില്ലേജ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് കോൺഗ്രസ് നേതാവ് കെ. സുധാകരൻ ഫൗണ്ടേഷൻ ഉദ്‌ഘാടനം നിർവ്വഹിക്കും. കെ.യു വിജയകുമാർ അധ്യക്ഷനാകും. നഗര സഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ മുഖ്യാതിഥി ആകും. സതീശൻ പാച്ചേനി, കെ.പി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിക്കും. വാർത്ത സമ്മേളനത്തിൽ കെ.യു. വിജയകുമാർ, കെ.യു കലാധരൻ, പി. കമ്മാര പൊതുവാൾ, വി.എം. ദാമോദരൻ എന്നിവർ സംബന്ധിച്ചു

 

Leave a Reply

Top