വേർപാട്: എം.രാഘവൻ മാസ്റ്റർ

പയ്യന്നൂർ: എം രാഘവൻ മാസ്റ്റർ അന്തരിച്ചു. കേളോത്ത് സെൻട്രൽ UP സ്കൂൾ പ്രധാനാദ്ധ്യാപകനായിരുന്നു. പ്രമുഖ അധ്യാപക സംഘടനയായ KAPTU വിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. സർവീസ് പെൻഷനേഴ്‌സ് യൂണിയൻ, യോഗി സർവീസ് സൊസൈറ്റി, സർവോദയ മണ്ഡലം, മദ്യ നിരോധന സമിതി തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ചിരുന്നു. പരേതയായ പ്രസന്നകുമാരി (റിട്ട. അദ്ധ്യാപിക കേളോത്ത് സെൻട്രൽ യു.പി. സ്‌കൂൾ) യാണ് ഭാര്യ. മക്കൾ: ശിവദാസൻ (സംസ്ഥാന സഹകരണ ബാങ്ക് ഇടുക്കി), ബീന (അദ്ധ്യാപിക, അന്നൂർ യു.പി സ്കൂൾ), സുദീപ് (അധ്യാപകൻ, സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ). മരുമക്കൾ: സീമ (അദ്ധ്യാപിക, ഉദിനൂർ ഹയർ സെക്കണ്ടറി സ്കൂൾ), പി.വി. രാജേന്ദ്രൻ (കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് മാനേജർ), ഹിമ മോഹൻ (പനത്തടി)

ശവസംസ്‌കാരം മൂരിക്കൊവ്വലിലെ സമുദായ ശ്‌മശാനത്തിൽ നടന്നു.

Leave a Reply

Top