അബുദാബിയിൽ വേനലവധി ക്യാമ്പുകൾക്കു നേതൃത്വം നൽകി പയ്യന്നൂർക്കാർ

അബുദാബി: അബുദാബിയിലെ പ്രമുഖ മലയാളി സംഘടനകളായ കേരള സോഷ്യൽ സെന്ററും അബുദാബി മലയാളി സമാജവും സംഘടിപ്പിക്കുന്ന വേനൽ ക്യാമ്പുകൾക്കു നേതൃത്വം നൽകുന്നത്‌ രണ്ടു പയ്യന്നൂർക്കാർ. കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന വേനൽ തുമ്പികൾ എന്ന പേരിലുള്ള ക്യാമ്പിന് നേതൃത്വം നൽകുന്നത് സുനിൽ കുന്നരു ആണ്. കഴിഞ്ഞ വർഷങ്ങളിലും ഈ ക്യാമ്പിന് നേതൃത്വം നൽകിയത് അദ്ദേഹം തന്നെ ആയിരുന്നു. അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന വേനൽ മഴ എന്ന പേരിലുള്ള വേനലവധി കാമ്പിനു നേതൃത്വം നൽകാനായി പയ്യന്നൂരിലെ കെ.സി സതീശൻ (സതീദേവി) മാസ്റ്ററാണ് അബുദാബിയിൽ എത്തിയിട്ടുള്ളത്. ടി.പി. ഭാസ്കര പൊതുവാൾ, ആർ.സി. കരിപ്പത്ത്, ഡോ: ഇ. ശ്രീധരൻ തുടങ്ങിയവർ മുൻ വർഷങ്ങളിൽ അബുദാബിയിലെ കുട്ടികളുടെ ക്യാമ്പുകൾക്കു നേതൃത്വം നൽകിയിരുന്നു

Leave a Reply

Top