സി.വി.ധനരാജ് രക്തസാക്ഷി ദിനാചരണം

പയ്യന്നൂർ : രാമന്തളി കുന്നരുവിൽ നടന്ന സി.വി.ധനരാജ് രക്തസാക്ഷി ദിനാചരണ പരിപാടി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ.പി.മധു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ജയരാജൻ, സെക്രട്ടേറിയറ്റ് അംഗം ടി.ഐ.മധുസൂദനൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കൃഷ്ണൻ എംഎൽഎ, വി.നാരായണൻ, പി.സന്തോഷ്, ലോക്കൽ സെക്രട്ടറി പണ്ണേരി രമേശൻ എന്നിവർ പ്രസംഗിച്ചു. ധനരാജിന്റെ കുടുംബത്തിന് സിപിഎം നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ രാമചന്ദ്രൻ പിള്ള ധനരാജിന്റെ ഭാര്യയെയും മക്കളെയും ഏൽപിച്ചു. കുന്നരു തെക്കുഭാഗം കേന്ദ്രീകരിച്ച് ശക്തിപ്രകടനവും നടന്നു.

 

Leave a Reply

Top