കണ്ടങ്കാളി എണ്ണ സംഭരണ ശാലയ്ക്കെതിരെ സമരം ശക്തമാക്കും

പയ്യന്നൂർ : കണ്ടങ്കാളിയിൽ നെൽവയലുകളും തണ്ണീർത്തടവും നികത്തി സ്ഥാപിക്കുന്ന എണ്ണ സംഭരണശാലയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമാക്കാൻ പുഞ്ചക്കാട് ചേർന്ന ജനകീയ കൺവൻഷൻ തീരുമാനിച്ചു.

കർഷക തൊഴിലാളി വി.പി.ഷീജ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ, കെ.പി.കുഞ്ഞിക്കണ്ണൻ, മാടായി പഞ്ചായത്ത് പ്രസിഡന്റ് എം.പവിത്രൻ, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.അബ്ദുൽ ജബ്ബാർ, തൃക്കരിപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സുകുമാരൻ, വി.കെ.ബാവ, പയ്യന്നൂർ നഗരസഭ കൗൺസിലർ പി.പി.ദാമോദരൻ, ടി.വി.നാരായണൻ, രാഷ്ട്രീയകക്ഷി നേതാക്കളായ ഡി.കെ.ഗോപിനാഥ്, സി.കെ.രമേശൻ, വി.കെ.പി.ഇസ്മായിൽ, കെ.ജയരാജ്, പി.വി.പ്രഭാത്, പരിസ്ഥിതി പൗരാവകാശ പ്രവർത്തകരായ സുരേഷ് കീഴാറ്റൂർ, ഡോ.ഡി.സുരേന്ദ്രനാഥ്, അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ, കെ.രാമചന്ദ്രൻ, പി.പി.കെ.പൊതുവാൾ, ടി.വി.രാജേന്ദ്രൻ, ഹരി ചക്കരക്കൽ, കസ്തൂരിദേവൻ, ജമാൽ കടന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.

വി.പി.സജിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി പ്രവർത്തകൻ ടി.പി.പത്മനാഭൻ ചെയർമാനും അപ്പുക്കുട്ടൻ കാരയിൽ കൺവീനറുമായി കണ്ടങ്കാളി പെട്രോളിയം പദ്ധതി വിരുദ്ധ സമര സമിതിക്ക് രൂപം നൽകി. വിവിധ പഞ്ചായത്ത് ഭാരവാഹികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, നാട്ടുകാർ, പരിസ്ഥിതി പൗരാവകാശ പ്രവർത്തകർ എന്നിവരടങ്ങിയതാണ് കണ്ടങ്കാളി പെട്രോളിയം പദ്ധതി വിരുദ്ധ സമര സമിതി. എണ്ണ കമ്പനികൾക്ക് 85 ഏക്കർ നെൽവയൽ ഏറ്റെടുത്ത് കൊടുക്കാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് 19ന് പുഞ്ചക്കാട് നിന്ന് പയ്യന്നൂർ സ്പെഷൽ തഹസിൽദാർ ഓഫിസിലേക്ക് ബഹുജന മാർച്ച് നടത്താൻ കൺവൻഷൻ തീരുമാനിച്ചു.

 

Leave a Reply

Top