പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം നാടിന് സമർപ്പിച്ചു

പയ്യന്നൂർ : പുരാവസ്തു വകുപ്പ് ഏറ്റെടുത്ത പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം 90 ലക്ഷം രൂപ ചെലവിൽ ശാസ്ത്രീയ സംരക്ഷണ പ്രവൃത്തി പൂർത്തിയാക്കി നാടിനു സമർപ്പിച്ചു . പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമർപ്പണം നിർവ്വഹിച്ചു. സി.കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ, പുരാവസ്തു വകുപ്പ് ഡയറക്ടർ ജെ.രജികുമാർ, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് എം.ടി.പി. നൂറുദ്ദീൻ, കൗൺസിലർ എ.കെ.ശ്രീജ, ടി.ഐ.മധുസൂദനൻ, ഡി.കെ.ഗോപിനാഥ്, കെ.കെ.ജയപ്രകാശ്, എം.രാമകൃഷ്ണൻ, കെ.ടി.സഹദുല്ല, ടി.സി.വി.ബാലകൃഷ്ണൻ, എ.വി.തമ്പാൻ, പി.വി.ദാസൻ, ടി.രാമകൃഷ്ണൻ, കെ.വി.കൃഷ്ണൻ. ഇക്ബാൽ പോപ്പുലർ, ടി.പി.സുനിൽ കുമാർ, ബി.സജിത്‌ലാൽ, പുരാവസ്തു വകുപ്പ് ഫീൽഡ് അസിസ്റ്റന്റ് കെ.കൃഷ്ണരാജ് എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Top