PSV അബുദാബിക്ക് പുതിയ നേതൃത്വം

പയ്യന്നൂർ : പ്രവാസി പയ്യന്നൂർക്കാരുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു. യു . ദിനേഷ് ബാബു (പ്രസിഡന്റ്), കെ.കെ. ശ്രീവത്സൻ (ജനറൽ സെക്രട്ടറി), രാജേഷ് കോടൂർ ( ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സമിതി. പി.എസ്. മുത്തലീബ്, ജ്യോതിഷ് കുമാർ.പി (വൈസ് പ്രസിഡന്റ് ) രാജേഷ്‌. സി.കെ, രഞ്ജിത്ത് പൊതുവാൾ (ജോയിന്റ് സെക്രട്ടറി) രാജേഷ് പൊതുവാൾ, അബ്ദുൾ ഗഫൂർ, എം. അബ്ബാസ്, വൈശാഖ് ദാമോദരൻ , പി.കെ ഗോപാലകൃഷ്ണൻ, ദിലീപ്, സുരേഷ് വളപ്പിൽ ,അജിത് കമ്മാടത്ത് (എക്സിക്യുട്ടീവ് കമ്മിറ്റി അംഗംങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ

ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റ്‌ സുരേഷ് പയ്യന്നൂർ അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി പി.എസ്. .മുത്തലിബ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.ജ്യോതിഷ് കുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. , വി.ടി.വി.ദാമോദരൻ , മുഹമ്മദ്‌ സാദ്, ഉസ്മാൻ കരപ്പാത്ത് ,ബി.ജ്യോതിലാൽ ,കെ.ടി.പി.രമേഷ് തുടങ്ങിയവർ സംസാരിച്ചു. എം. അബ്ദുൾ സലാം തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

Leave a Reply

Top