ദേശീയ ചലച്ചിത്രോത്സവത്തിന് തുടക്കമായി

പയ്യന്നൂർ : കേരള ചലച്ചിത്ര അക്കാദമിയുടെ പത്താമത് ദേശീയ ചലച്ചിത്രോത്സവത്തിന് തുടക്കമായി . രാജധാനി തിയറ്റർ സമുച്ചയത്തിലെ രണ്ടു തിയറ്ററുകളിലാണ് ഇന്ത്യൻ പ്രാദേശിക ഭാഷകളിലെ 28 സിനിമകൾ പ്രദർശിപ്പിക്കുന്നത്. മന്ത്രി എ.കെ.ബാലൻ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. സി.കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കന്നഡ സംവിധായകൻ ഗിരീഷ് കാസറവള്ളി, ടി.വി.രാജേഷ് എംഎൽഎ, അക്കാദമി ചെയർമാൻ കമൽ, സെക്രട്ടറി മഹേഷ് പഞ്ചു, നഗരസഭാധ്യക്ഷൻ ശശി വട്ടക്കൊവ്വൽ, കെ.പി.കുഞ്ഞിക്കണ്ണൻ, ടി.ഐ.മധുസൂദനൻ, കെ.പി.മധു, ക്ഷേത്രകലാ അക്കാദമി ചെയർമാൻ ഡോ. കെ.സുബ്രഹ്മണ്യൻ, എ.വി.രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
2016 – 17 വർഷങ്ങളിൽ ദേശീയ ചലച്ചിത്ര അവാർഡുകൾ നേടിയ പ്രതിഭകളെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. മേള ജൂൺ 13നു സമാപിക്കും.

Leave a Reply

Top