ഇ.കെ.നായനാർ മന്ദിരം കോടിയേരി ഉദ്ഘാടനം ചെയ്തു

പയ്യന്നൂർ : സിപിഎം കാറമേൽ വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റിക്കു വേണ്ടി നിർമിച്ച ഇ.കെ.നായനാർ മന്ദിരം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വി.നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ഐ.മധുസൂദനൻ ഫോട്ടോ അനാഛാദനവും ഏരിയാ സെക്രട്ടറി കെ.പി.മധു പതാക ഉയർത്തലും നിർവഹിച്ചു. പാവൂർ നാരായണൻ, കെ.രാഘവൻ, കെ.കെ.ഗംഗാധരൻ, വി.കുഞ്ഞിക്കൃഷ്ണൻ, എം.അബ്ദുൽസലാം, എം.കൃഷ്ണൻ, ടി.ടി.കുഞ്ഞിക്കണ്ണൻ, കെ.എം.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Top