കവ്വായി കായലിൽ കയാക്കിങ‌്

പയ്യന്നൂർ: പൊതുജന സമൂഹത്തെ ഒരു കുടക്കീഴിലാക്കാൻ ലക്ഷ്യമിട്ട് ജില്ലാ ഭരണകേന്ദ്രം പ്രഖ്യാപിച്ച സാഹസിക മാസം പരിപാടിയുടെ ഭാഗമായി കയാക്കിങ‌് പരിപാടി കവ്വായി കായലിൽ നടന്നു. ജില്ലാ കലക്ടർ മീർ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷനായി. പയ്യന്നൂർ നഗരസഭയുടെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് പരിപാടി സംഘടിപ്പിച്ചത്. കയാക്കിങ‌് അറിയാത്തവർക്കും കയാക്കിങ‌് കാണാനും ആസ്വദിക്കാനുമുള്ള അവസരമാണ് പരിപാടി സംഘടിപ്പിച്ചതിലൂടെ ലഭിച്ചത്. അറുപത് പേരാണ് കയാക്കിങ്ങിൽ പങ്കെടുക്കാനായി കവ്വായി കായലിൽ എത്തിയത്. സബ് കലക്ടർ ചന്ദ്രശേഖർ, അസി. കലക്ടർ അർജുൺ പാണ്ഡ്യ, എഎസ‌്പി ചൈത്ര തേരേസ ജോൺ, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, വി ബാലൻ, ബുഷറ, പി.വി ദാസൻ എന്നിവർ സംസാരിച്ചു.

Leave a Reply

Top