ദമ്മാമില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

ദമ്മാം: പയ്യന്നൂർ നിവാസികളുടെ ആഗോള കൂട്ടായ്മ
യുടെ ഭാഗമായ പയ്യന്നൂർ സൗഹൃദവേദി ദമ്മാം
ചാപ്റ്റർ ഇഫ്താർ സംഗമം”ദമ്മാമിലെ ബദർ
അൽറാബീ ഓഡിറ്റോറിയത്തിൽ വെച്ച് 24-05-2018
നടന്നു. പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രീ.സാജിദ്
ആറാട്ടുപുഴ റമദാൻ സന്ദേശം നൽകി സംസാരിച്ച
ചടങ്ങിൽ സൗഹൃദ വേദി പ്രസിഡന്റ്
സുരേന്ദ്രൻ.കെ.പി അധ്യക്ഷത വഹിച്ചു.സൗഹൃദ
വേദിയുട അഭ്യുദയ കാംഷികളായ മറ്റ് മാധ്യമ
പ്രവർത്തകരായ, അനിൽകുറിച്ചിമട്ടം(ഏഷ്യാനെറ്റ്‌
ന്യൂസ്‌ ),അലികളത്തിങ്കൽ(തേജസ്),പി
എം.നയിം(കൈരളി tv),മീഡിയ ഫോറം ജനറൽ
സെക്രട്ടറി അഷറഫ് ആളത്ത്,ഹബീബ്
ഏലംകുളം(മലയാളം ന്യൂസ്‌) കൂടാതെ സൗഹൃദ
വേദി ഭാരവാഹികളായ പ്രേമാനന്ദൻ,
സുബൈർ,മോഹനൻ, ശ്രുതി ശ്രീകാന്ത് എന്നിവർ
റമദാൻ ആശംസകൾ നൽകി സംസാരിച്ചു, വേദി
പ്രവർത്തകർ ഒരുക്കിയ നോമ്പുതുറ വിഭവങ്ങൾ
തയ്യാറാക്കാൻ നേതൃത്വം കൊടുത്ത അനിൽകുമാർ,
പ്രമീളശശി മറ്റ് ടീം അംഗങ്ങളെയും
അഭിനന്ദിച്ചതോടൊപ്പം, ഇതുപോലുള്ള കൂട്ടായ
പ്രവർത്തനത്തിലൂടെ സഹൃദം
ഊട്ടിയുറപ്പിക്കാനാകുമെന്നും പ്രസിഡന്റ്
അഭിപ്രായപ്പെട്ടു ജനറൽ സെക്രട്ടറി അനീഷ് കെവി
സ്വാഗതവും ജനറൽ കൺവീനർ രാജീവൻ CP
നന്ദിയും പറഞ്ഞു

Leave a Reply

Top