കാറ്റിലും മഴയിലും പയ്യന്നൂരിൽ വ്യാപക നാശനഷ്ടങ്ങൾ

പയ്യന്നൂർ: ഇന്ന് പുലർച്ചെ ഉണ്ടായ കാറ്റിലും മഴയിലും പയ്യന്നൂർ മേഖലയിൽ കനത്ത നാശ നഷ്ടങ്ങൾ ഉണ്ടായി. മരങ്ങൾ വീണു രണ്ടു വീടുകൾ തകർന്നു; വൈദ്യുതി വിതരണം തകരാറിലായി, ഗതാഗതം തടസ്സപ്പെട്ടു. തായിനേരിയിലെ മയ്യിൽ വളപ്പിൽ കല്ലാണിയുടെ വീട് മരം വീണു തകർന്നു. തായിനേരി, അന്നൂർ, വെള്ളൂർ, കരിവെള്ളൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ അപകടങ്ങൾ ഉണ്ടായത്

 

Leave a Reply

Top