ജേസീസ് കുടുംബ സംഗമം സംഘടിപ്പിച്ചു

പയ്യന്നൂർ : ജേസീസ് പയ്യന്നൂരിന്റെ കുടുംബ സംഗമം ജുജു ഇന്റർനാഷനിൽ നടന്നു. പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വക്കറ്റ് ശശി വട്ടക്കൊവ്വൽ ഉൽഘാടനം ചെയ്തു. ജേസീസ് പ്രസിഡണ്ട് പ്രമോദ് പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡണ്ട് കെ വി. സുധീഷ് മുഖ്യാതിഥിയായി. പ്രോഗ്രാം ഡയറക്ടർ ബി.സജിത്ത് ലാൽ , കെ.കെ സതീഷ് കുമാർ ,ജയജിത്ത്, വിനോദ് എന്നിവർ സംസാരിച്ചു നഗരസഭ ചെയർമാൻ അഡ്വ: ശശി വട്ടക്കൊവ്വലിനെയും ജേസീസ് മുൻ പ്രസിഡണ്ടുമാരെയും ‘ മികച്ച പ്രവർത്തനം നടത്തിയ ജേസീസ് പ്രവർത്തരെയും ചടങ്ങിൽ ആദരിച്ചു.വിവിധ മൽസരങ്ങളും കലാപരിപാടികളും നടന്നു കുടുബ സംഗമത്തിന്റെ ഭാഗമായി നടന്ന ചിത്രരചന മൽസരം ആർട്ടിസ്റ്റ് പി.എൻ.സുനിൽ ഉൽഘാടനം ചെയ്തു.

Leave a Reply

Top