കിണർമാലിന്യ പ്രശ്നം:‌ രാമന്തളിയിൽ വഞ്ചനാദിനം ആചരിച്ചു

പയ്യന്നൂർ : രാമന്തളി കിണർ മാലിന്യ പ്രശ്നത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയത്തിൽ പ്രതിഷേധിച്ചു ജന ആരോഗ്യ സംരക്ഷണ സമിതി രാമന്തളിയിൽ വഞ്ചനാദിനം ആചരിച്ചു. മാലിന്യവിരുദ്ധ സമരത്തിന്റെ ഒന്നാം വാർഷികദിനത്തിൽ നടത്തിയ ബഹുജന മാർച്ചിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ വൻ ജനാവലി അണിനിരന്നു. നാവിക അക്കാദമി ഗേറ്റിലേക്കും രാമന്തളി സെൻട്രലിലേക്കും നടത്തിയ മാർച്ച് സമരസമിതിയുടെ കരുത്തു തെളിയിക്കുന്നതായി. സമരസമിതി രാമന്തളി സെൻട്രലിൽ സ്ഥാപിച്ച പ്രചാരണ ബോർഡ് കഴിഞ്ഞദിവസം രാത്രി സാമൂഹികവിരുദ്ധർ നശിപ്പിച്ചിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധവും മാർച്ചിൽ ഉയർന്നു. പൊതുയോഗത്തിൽ ചെയർമാൻ ആർ.കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി.രാജേന്ദ്രൻ, വിനോദ്കുമാർ രാമന്തളി, വി.സി.നാരായണൻ, ആർ.വേണു, പി.കെ.നാരായണൻ, കെ.എം.അനിൽകുമാർ, പി.പി.നാരായണി, ഇ.സി.ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Top