കവ്വായി കായലിൽ മെയ് 27 ന് കയാക്കിംഗ്

പയ്യന്നൂർ: പൊതുജന സമൂഹത്തെ ഒരു കുടക്കീഴിലാക്കാൻ ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച ‘സാഹസിക മാസം’ പരിപാടിയുടെ ഭാഗമായി ‘കയാക്കിംഗ് പരിപാടി ‘ കവ്വായി കായലിൽ മെയ് 27ഞായറാഴ്ച നടക്കും. കയാക്കിംഗ് എന്തെന്ന് അറിയാത്തവർക്കും, കയാക്കിംഗ് കാണാനും, ആസ്വദിക്കാനും കൂടിയുളള അവസരമാണ് മെയ് 27 ന് ഒരുങ്ങുന്നത്.കവ്വായി കായലിൽ പയ്യന്നൂർ നഗരസഭയുടെ സഹകരണത്തോടെ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലാണ് കയാക്കിംഗ് സംഘടിപ്പിക്കുന്നത്

പ്രകൃതി രമണീയമായ കാഴ്ചകൾ ആസ്വദിച്ച് കയാക്കിംഗ് നടത്താനുളള അവസരമായത് കൊണ്ട് തന്നെ നിരവധി പേർ കവ്വായി കായലിൽ നടത്തപ്പെടുന്ന കയാക്കിംഗിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി 9645454500 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പങ്കെടുക്കാൻ താൽപര്യമുളളവർക്ക് ‘wearekannur.com’ എന്ന വെമ്പ് സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണ്.

Leave a Reply

Top