കൈതപ്രം പൊതുജന വായനശാല വജ്രജൂബിലി ആഘോഷം

  •  ചലച്ചിത്ര പ്രതിഭകളെ ആദരിച്ചു

കൈതപ്രം: കൈതപ്രം പൊതുജന വായനശാല – ഗ്രന്ഥാലയത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന നാട്ടുകാരായ പ്രതിഭകളെ ആദരിച്ചു. സംഘാടക സമിതി ചെയർമാൻ മംഗലം പത്മനാഭൻ നമ്പുതിരി യുടെ അദ്ധ്യക്ഷതയിൽ മലയാള ഭാഷ പാഠശാല ഡയരക്ടർ ടി.പി.ഭാസ്കര പൊതുവാൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നിർമ്മാതാവും അഭിനേതാവുമായ എ.ജയചന്ദ്രൻ മുഖ്യാതിഥിയായി.

സന്തോഷ് കൈതപ്രം ,മീര സന്തോഷ്, ദീപാങ്കുരൻ കൈതപ്രം , ബാലകൃഷ്ണൻ കൈതപ്രം ,പി. മനോജ്, പി.ടി. മനോജ്, സജീവൻ കടന്നപ്പള്ളി, ജയകുമാർ എ.കെ., മധു മരങ്ങാട്, പ്രദീപ് മണ്ടൂർ, വിവേക് കണ്ണാടി ,രാമചന്ദ്രൻ കൈതപ്രം തുടങ്ങിയവരെ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉപഹാരം നൽകി ആദരിച്ചു.
അന്തരിച്ച സംവിധായകൻ മധു കൈതപ്രത്തിന്റെ സ്മൃതി ചിത്രം കൈതപ്രം ദാമോദരൻ നമ്പൂതിരി അനാച്ഛദനം ചെയ്തു. എം.പി.ദാമോദരൻ നമ്പൂതിരി സ്വാഗതവും വി.നാരായണൻ നമ്പൂതിരി നന്ദിയും പറഞ്ഞു. തുടർന്ന് ഹിന്ദി പ്രദർശനം ഗുൽമോഹർ നടന്നു.

Leave a Reply

Top