UDF പ്രതിഷേധ മാർച്ചും ധർണയും

പയ്യന്നൂർ : സംസ്ഥാന സർക്കാരിന്റെ വാർഷികം കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി യുഡിഎഫ് പയ്യന്നൂർ നിയോജക മണ്ഡലം കമ്മിറ്റി താലൂക്ക് ഓഫിസിനു മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. സിഎംപി സംസ്ഥാന അസി.സെക്രട്ടറി സി.എ.അജീർ ഉദ്ഘാടനം ചെയ്തു. എം.കെ. രാജൻ അധ്യക്ഷത വഹിച്ചു. എം.നാരായണൻകുട്ടി, എ.പി.നാരായണൻ, വി.എൻ.എരിപുരം, കെ.ടി.സഹദുല്ല, കെ.വി.കൃഷ്ണൻ, ഡി.കെ.ഗോപിനാഥ്, കെ.കെ.സുരേഷ്കുമാർ, ടി.വി.കുഞ്ഞമ്പു നായർ, എസ്.എ.ഷുക്കൂർ ഹാജി, കെ.ജയരാജ്, കെ.കെ.ഫൽഗുനൻ, എം.അബ്ദുല്ല, വി.കെ.പി.ഇസ്മായിൽ, ബി.സജിത്‌ലാൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Top