ദേശീയ ചലച്ചിത്രോത്സവം ജൂൺ 8 – 12 പയ്യന്നൂരിൽ

പയ്യന്നൂർ: കേരള ചലച്ചിത്ര അക്കാദമിയുടെ പത്താമത് ദേശീയ ചലച്ചിത്രോത്സവം ജൂൺ 8 മുതൽ 12 വരെ പയ്യന്നൂരിൽ നടക്കും. ചലച്ചിത്രോത്സവത്തിന്റെ രജിസ്ട്രേഷൻ മെയ് 22 മുതൽ തുടങ്ങും. പയ്യന്നൂർ രാജധാനി തിയേറ്റർ കോംപ്ലക്സിലെ രണ്ട് ടാക്കീസിലായാണ് ചലച്ചിത്രോത്സവം നടക്കുന്നത്.
ആയിരത്തോളം പേർക്ക് സിനിമ കാണാനുള്ള അവസരം ലഭിക്കും. തെരഞ്ഞെടുത്ത മുപ്പതോളം സിനിമകൾ പ്രദർശിപ്പിക്കും. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. സംഘാടക സമിതി ഓഫീസ് 22 മുതൽ പയ്യന്നൂർ പബ്ലിക‌് ലൈബ്രറിയിൽ പ്രവർത്തനമാരംഭിക്കും. സംഘാടക സമിതി ഓഫീസിൽ നേരിട്ടും ഓൺലൈനായും രജിസ്റ്റർ ചെയ്യാം. ഓപ്പൺഫോറം, പ്രദർശനം തുടങ്ങി വിവിധ പരിപാടികളോടെയാണ് ചലച്ചിത്രോത്സവം നടക്കുക. പ്രചാരണത്തിന്റെ ഭാഗമായി കലാകാരന്മാരുടെ കൂട്ടായ്മയും സംഘടിപ്പിക്കും.

സംഘാടക സമിതി യോഗത്തിൽ വൈസ് ചെയർമാൻ കെ പി മധു അധ്യക്ഷനായി. നഗരസഭാ വൈസ് ചെയർമാൻ ശശി വട്ടക്കൊവ്വൽ, ടി ഐ മധുസൂദനൻ, ജനറൽ കൺവീനർ എ വി രഞ‌്ജിത്ത്, കോർഡിനേറ്റർമാരായ പി പ്രേമചന്ദ്രൻ, പി കെ ബൈജു, കൺവീനർ കെ ശിവകുമാർ, എം പ്രദീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു.

 

Leave a Reply

Top