ദ്വിദിന സഹവാസ ക്യാമ്പ് ‘ഉണർത്ത് ‘

പയ്യന്നൂർ : സി. കൃഷ്ണൻ എം എൽ എ പയ്യന്നൂർ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ഇൻസൈറ്റ് വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടത്തുന്ന ദ്വിദിന സഹവാസ ക്യാമ്പ് ‘ഉണർത്ത് ‘ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ അംബികാസുതൻ മാങ്ങാട് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. നിയോജക മണ്ഡലത്തിന്റെ പരിധിയിൽപ്പെട്ട ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 70 കുട്ടികളാണ് ക്യാമ്പിലുള്ളത്.കോറോം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ സി.കൃഷ്ണൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡോ:എം.ബാലൻ ആ മുഖഭാഷണം നടത്തി. നഗരസഭാ കൗൺസിലർമാരായ കെ.എം.ചന്തുക്കുട്ടി, പി.ഭാസ്ക്കരൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ബാലാമണി. എ എന്നിവർ സംസാരിച്ചു. കാസർഗോഡ് കോസ്റ്റൽ പോലീസ് ഇൻസ്പെകടർ പ്രമോദ്, ഡോ.പി.സന്തോഷ്, നിർമ്മൽ കുമാർ കാടകം എന്നിവർ വിവിധ ക്ലാസ്സുകൾ നയിച്ചു. പ്രിൻസിപ്പാൾ കെ.ഗോപിനാഥൻ സ്വാഗതവും ക്യാമ്പ് കോ.ഓർഡിനേറ്റർ പി.സുഗുണൻ നന്ദിയും പറഞ്ഞു

Leave a Reply

Top