ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ ആദരിച്ചു

 

 

 

 

 

 

പയ്യന്നൂർ : മലയാള സിനിമയിലെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ കൈരളി ടിവിയും ദൃശ്യ പയ്യന്നൂരും ഗുരുവന്ദനം പരിപാടിയിലൂടെ ആദരിച്ചു. പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂൾ സ്‌റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ മന്ത്രി കെ കെ ശൈലജ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക‌് ഉപഹാരം നൽകി. കൈരളി ടിവി മാനേജിങ‌് ഡയറക്ടർ ജോൺ ബ്രിട്ടാസ്, സംവിധായകൻ ജയരാജ്, സംഗീത സംവിധായകൻ കൈതപ്രം ദാമോദരൻ നമ്പൂതിരി, കൈതപ്രം വിശ്വനാഥൻ, സിനിമാ താരം സുബീഷ് സുധി, മാപ്പിളപ്പാട്ട് ഗായകൻ അസീസ് തായിനേരി, നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപാലൻ, ടി ഐ മധുസൂദനൻ, കെ ശിവകുമാർ എന്നിവർ സംബന്ധിച്ചു. കൈരളി ടിവി ഒരുക്കിയ മെഗാ ഷോയിൽ ഉണ്ണി മേനോനും റിമി ടോമിയും നയിച്ച സംഗീത വിരുന്ന്, ചലച്ചിത്ര താരങ്ങളായ രമ്യ നമ്പീശൻ, പാരീസ് ലക്ഷ്മി എന്നിവരുടെ നൃത്തസന്ധ്യ, കൈരളി ടിവി കാര്യം നിസാരം ഫെയിം അനീഷ് രവി, അനു ജോസഫ് എന്നിവരുടെ ഹാസ്യ പരിപാടി, മാപ്പിളപ്പാട്ടുകൾ എന്നിവയും അരങ്ങേറി.

 

Leave a Reply

Top