ടി.പി .എൻ കൈതപ്രം ഭാഷാ പുരസ്കാരം സമ്മാനിച്ചു

പയ്യന്നൂർ: ടി.പി. എൻ കൈതപ്രം സ്മൃതിരേഖയുടെ പ്രഥമ ടി പി എൻ കൈതപ്രം ഭാഷാ പുരസ്കാരം പ്രമുഖ രാഷ്ട്രഭാഷാ പ്രചാരകനും അദ്ധ്യാപകനുമായ കരയപ്പള്ളി ബാലൻ മാസ്റ്റർക്ക് സമ്മാനിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവും ഭാഷാ പണ്ഡിതനും പ്രചാരകനും വാഗ്മിയും ആയ ടി .പി .എൻ കൈതപ്രത്തിന്റെ സ്മരണക്കായി ഏർപ്പെടുത്തിയതാണ് പുരസ്‌കാരം . അരനൂറ്റാണ്ട് കാലമായി നടത്തുന്ന നിസ്വാർത്ഥമായ ഹിന്ദി ഭാഷാ പ്രചാരണത്തിനുള്ള അംഗീകാരമായാണ് ആയിരക്കണക്കിന് ശിഷ്യസമ്പത്തിനുടമയായ ബാലൻ മാസ്റ്റർക്കു പുരസ്‌കാരം നൽകുന്നത് . മാവിച്ചേരിയിലുള്ള ബാലൻ മാസ്റ്ററുടെ വീട്ടിൽ നടന്ന ചടങ്ങിൽ ക്ഷേത്ര കല അക്കാദമി ചെയർമാൻ പ്രൊഫ. കെ.എച്ച്.സുബ്രമണ്യൻ പുരസ്‌കാരം സമ്മാനിച്ചു . ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. എതിർദിശ പത്രാധിപർ പി.കെ.സുരേഷ് കുമാർ ബാലൻ മാസ്റ്ററെ കുറിച്ചുള്ള ജീവിത രേഖ പ്രകാശനം ചെയ്തു . ബിജു മുത്തത്തി, ഇ.ടി പ്രകാശൻ, ഉഷ ദാമോദരൻ, നാഗഭൂഷൺ എന്നിവർ സംസാരിച്ചു. ബാലൻ മാസ്റ്ററുടെ പത്നി യശോദയെ പി.യു.ചിത്ര ആദരിച്ചു. ടി.പി.ഭാസ്ക്കര പൊതുവാൾ സ്വാഗതവും പി.യു.രാജൻ നന്ദിയും പറഞ്ഞു .

Leave a Reply

Top