പയ്യന്നൂർ കഥകളിയരങ്ങ് വാർഷികാഘോഷം

പയ്യന്നൂർ : പയ്യന്നൂർ കഥകളിയരങ്ങ് ഇരുപതാം വാർഷികാഘോഷം സാഹിത്യകാരൻ മാടമ്പ് കുഞ്ഞുകുട്ടൻ ഉദ്‌ഘാടനം ചെയ്തു. ഡോ. എൻ.പി.ഉണ്ണിക്കൃഷ്ണൻ, ആദം അയൂബ്, കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, ടി.എം.ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കഥകളിയരങ്ങ് ഏർപ്പെടുത്തിയ കലാമണ്ഡലം കൃഷ്ണൻ നായർ സ്മാരക പുരസ്കാരം കഥകളി ഗായകൻ കലാമണ്ഡലം വിഷ്ണുവിനു സ്വാമി കൃഷ്ണാനന്ദ ഭാരതി സമ്മാനിച്ചു. ചാക്യാർകൂത്ത്, കുച്ചിപ്പുഡി തുടങ്ങിയ പരിപാടികൾ അരങ്ങേറി. തുടർന്നു ബാലിവധം കഥകളിയും നടന്നു. ചെറുതാഴം ചന്ദ്രന്റെ നേതൃത്വത്തിൽ പാണ്ടിമേളവും കുറിച്ചി നടേശന്റെ നേതൃത്വത്തിൽ അർജുനനൃത്തവും ടി.എം.പ്രേമനാഥിന്റെ മയൂരനൃത്തവും ഒരേ വേദിയിൽ ഒരുമിച്ച് അരങ്ങേറി.

 

Leave a Reply

Top