കാപ്പാട് ബാക്ക് വാട്ടർ ടൂറിസം പദ്ധതി- ഉദ്‌ഘാടനം ഇന്ന്

പയ്യന്നൂർ : നഗരത്തിലെ ആദ്യ ടൂറിസം പദ്ധതി യാഥാർത്ഥ്യമാവുകയാണ്.പെരുമ്പ ദേശീയപാതയിൽ നിന്നും ഒരു കിലോമീറ്റർ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രക്യതി രമണീയമായ കാപ്പാട് പ്രദേശത്താണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത് . കാപ്പാട് ബാക്ക് വാട്ടർ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ .ടൂറിസം – സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപളളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും: സി കൃഷ്ണൻ എം.എൽ.എ അധ്യക്ഷനാകും.

നഗരസഭയുടെ അധീനതയിലുള്ള 50 ഏക്കർ വിസ്തൃതിയിലുള്ള ജലാശയം കേന്ദ്രീകരിച്ചാണ് പദ്ധതി. നടപ്പാത, ഇരിപ്പിടങ്ങൾ, ലൈറ്റിംഗ് സംവിധാനങ്ങൾ, കഫ്റ്റേരിയ, ടോയിലെറ്റ് ബ്ലോക്ക്, ബോട്ടുജെട്ടി, പെഡൽ ബോട്ട്, ദൂര കാഴ്ചയ്ക്കും വിശ്രമത്തിനുമുളള ഏറുമാടങ്ങൾ, മീൻപിടുത്തത്തിന് താൽപര്യമുളളവർക്ക് പ്രത്യേക സൗകര്യം എന്നിവ തയ്യാറാക്കിയിട്ടുണ്ട്: മൊത്തം ഒരു കോടി രൂപയാണ് പയ്യന്നൂർ ബാക്ക് വാട്ടർ ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് അനുവദിച്ചത്.

Leave a Reply

Top