പ്ലസ് ടു സയന്‍സ് പരീക്ഷയിൽ നൂറിൽ നൂറ്

പയ്യന്നൂര്‍: പ്ലസ് ടു സയന്‍സ് പരീക്ഷയില്‍ പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥിനികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു.1200-ല്‍ 1200 മാര്‍ക്കും കരസ്ഥമാക്കിയാണ് പി.അഞ്ജന, പി.വി.രസികപ്രിയ, വി.കെ.ഐശ്വര്യ എന്നിവര്‍ തിളങ്ങുന്ന വിജയം കരസ്ഥമാക്കിയത്. മാട്ടൂല്‍ എം.യു.പി. സ്‌കൂള്‍ അധ്യാപകന്‍ പി.വി.പ്രസാദിന്റെയും മാടായി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക കെ.കെ.സ്മിതയുടെയും മകളാണ് അഞ്ജന. പയ്യന്നൂര്‍ മാവിച്ചേരിയിലെ മൃദംഗവിദ്വാന്‍ പി.വി.രാജന്റെയും പി.പി.ജയശ്രീയുടെയും മകളാണ് രസികപ്രിയ. പയ്യന്നൂര്‍ പെരുമ്പയിലെ വ്യാപാരി വി.കെ.വിജയന്റെയും പി.പദ്മലതയുടെയും മകളാണ് ഐശ്വര്യ. കോറോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥിനികളും 1200-ല്‍ 1200 മാര്‍ക്കുനേടി സ്‌കൂളിന്റെ അഭിമാനമായി. അനുശ്രീ എസ്.ചന്ദ്രന്‍, ഒ.വി.നിധിന എന്നിവരാണവര്‍. എടാട്ട് ചിത്രാഞ്ജലിയില്‍ കെ.ചന്ദ്രന്റെയും എ.ആര്‍.സുമംഗലയുടെയും മകളാണ് അനുശ്രീ. ചന്ദ്രന്‍ കവ്വായി ഖായിദെ മില്ലത്ത് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും സുമംഗല എടാട്ട് പി.ഇ.എസ്. വിദ്യാലയ അധ്യാപികയുമാണ്.തൃക്കരിപ്പൂര്‍ ഈയ്യക്കാട്ടെ പരേതനായ പി.വി.രാമന്റെയും കെ.എസ്.ഇ.ബി.യില്‍ ജോലിചെയ്യുന്ന ഒ.വി.പ്രമീളയുടെയും മകളാണ് നിധിന.

Leave a Reply

Top