കാപ്പാട് ടൂറിസം പദ്ധതി ഉദ്‌ഘാടനം മെയ് 14 തിങ്കളാഴ്ച

പയ്യന്നൂർ: പയ്യന്നൂരിലെ ആദ്യ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. പ്രകൃതി രമണീയമായ കാപ്പാട് പ്രദേശത്ത് സർക്കാർ സഹായത്തോടെ ഒരു കോടി രൂപ ചിലവിൽ പണി പൂർത്തിയാക്കിയ പദ്ധതി മെയ് 14 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. സി കൃഷ്ണൻ എം.എൽ.എ അധ്യക്ഷനാകും. ജില്ലാ കളക്ടർ മിർ മുഹമ്മദ് അലി വിശിഷ്ടാതിഥിയായിരിക്കും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും സംബന്ധിക്കും. നഗരസഭാ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ സ്വാഗതം പറയും. തുടർന്ന് തൃശൂർ തൈവമക്കൾ അവതരിപ്പിക്കുന്ന നാടൻപാട്ടും നാടൻകലകളും അരങ്ങേറും.

 

Leave a Reply

Top