SFI ജില്ലാ സമ്മേളനം ഇന്നു സമാപിക്കും

പയ്യന്നൂർ: എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് പയ്യന്നൂരിൽ ഉജ്വല തുടക്കം. വിദ്യാർഥി പ്രകടനത്തോടെയാണ് സമ്മേളനം തുടങ്ങിയത്. ഷേണായ് സ്‌ക്വയറിൽ നടന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം എ എ റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി എം അഖിൽ അധ്യക്ഷനായി. മുഹമ്മദ് അഫ്സൽ, നിതീഷ് നാരായണൻ, മുഹമ്മദ് സിറാജ്, സി ടി ഐ മധുസൂദനൻ, കെ പി മധു എന്നിവർ സംസാരിച്ചു. കെ മനുരാജ് സ്വാഗതം പറഞ്ഞു. തുടർന്ന് ചിലമ്പൊലി നാടൻകലാ നാട്ടറിവ് പഠനകേന്ദ്രം അവതരിപ്പിച്ച ഗോത്രപ്പെരുമ നാടൻ കലാമേള അരങ്ങേറി.

പ്രതിനിധി സമ്മേളനം വ്യാഴാഴ്ച രാവിലെ പത്തിന് അയോധ്യ ഓഡിറ്റോറിയത്തിലെ കെ വി സുധീഷ് നഗറിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. . ജില്ലാ പ്രസിഡന്റ് പി.എം.അഖിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി.തോമസ് സംഘനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ടി.ഐ.മധുസൂദനൻ, സംസ്ഥാന സെക്രട്ടറി എം.വിജിൻ, നേതാക്കളായ ലിന്റോ ജോസഫ്, ശ്യാം പ്രസാദ്, എസ്.ആർ.ആര്യ, റോസൽ രാജ്, നിതീഷ് നാരായണൻ, ടി.വി.എം.ഷീമ എന്നിവർ പ്രസംഗിച്ചു. സമ്മേളന ഭാഗമായി പ്രതിഭ സംഗമം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. 18 ഏരിയകളിൽ നിന്നായി 391 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനം ഇന്നു സമാപിക്കും

Leave a Reply

Top