ഓലപ്പീപ്പി ‐ നാടൻ കളി പഠന ശില്പശാല

പയ്യന്നൂർ : കൊക്കാനിശേരി ബ്രദേഴ്സ് ക്ലബ‌് കേരള ഫോക്ലോർ അക്കാദമിയുടെ സഹകരണത്തോടെ നാടൻകളി പഠന ശില്പശാലയും നാടൻകളി മേളയും സംഘടിപ്പിക്കുന്നു. കൊക്കാനിശേരി മനു ആചാരി ദേവസ്ഥാനത്തിനു സമീപം മെയ് 12, 13 തീയതികളിലാണ് ഓലപ്പീപ്പി എന്ന ശില്പശാല. 12ന് രാവിലെ 10.15ന് കേരള ഫോക്ലോർ അക്കാദമി നിർവാഹക സമിതി അംഗം പത്മനാഭൻ കാവുമ്പായി ഉദ്ഘാടനം ചെയ്യും. തുടർന്ന‌് മുള കളിട് ഷോർണ്ണൂർ വിശ്വനാഥ പുലവരും സംഘവും അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്ത്. സമാപന സമ്മേളനം 13ന് വൈകിട്ട് ആറിന് സി കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷനാകും. തുടർന്ന് നാട്ടറിവ് പാട്ടുകൾ, നിണബലി എന്നിവ അവതരിപ്പിക്കും.

 

Leave a Reply

Top