എസ്എഫ്‌ഐ കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് മുതൽ

പയ്യന്നൂർ: സെക്രട്ടറി എം വിജിൻ, പ്രസിഡന്റ് ജെയ്ക് സി തോമസ്, മുഹമ്മദ് അഫ്‌സൽ എന്നിവർ സംസാരിക്കും. തുടർന്ന് ചിലമ്പൊലി നാട്ടറിവ് പഠനകേന്ദ്രം ഗോത്രപെരുമ നാടൻ കലാമേള അവതരിപ്പിക്കും. അയോധ്യ ഓഡിറ്റോറിയത്തിലെ കെ വി സുധീഷ് നഗറിൽ വ്യാഴാഴ്ച രാവിലെ പത്തിന് പ്രതിനിധി സമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ രക്തസാക്ഷി കുടുംബാംഗങ്ങളെ ആദരിക്കും. വൈകിട്ട് അഞ്ചിന് ഷേണായി സ്‌ക്വയറിൽ സാംസ്‌കാരിക സമ്മേളനത്തിൽ ഡോ. പി ജെ വിൻസെന്റ് പ്രഭാഷണം നടത്തും. തുടർന്ന് ദൃശ്യ പയ്യന്നൂർ വനിതകളുടെ നാടകവും കോൽക്കളിയും അവതരിപ്പിക്കും.

 

 

Leave a Reply

Top